വ​യ​നാ​ട്ടി​ലെ പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് രാ​ജീ​വ് ര​ത്‌​ന​യു​ടെ സ​ഹാ​യ​ഹ​സ്തം
Friday, August 23, 2019 12:30 AM IST
പേ​രാ​മ്പ്ര: വ​യ​നാ​ട്ടി​ലെ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് വാ​ളൂ​ര്‍ മ​രു​തേ​രി രാ​ജീ​വ് ര​ത്‌​ന ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ സ​ഹാ​യ ഹ​സ്തം. നി​ര​വി​ല്‍​പ്പു​ഴ തൊ​ണ്ട​ര്‍​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് നാ​ട്ടു​കാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്തു.
വ​യ​നാ​ട്ടി​ലേ​ക്കു​ള്ള വാ​ഹ​നം പേ​രാ​മ്പ്ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി ഫ്‌​ലാ​ഗ് ഓ​ഫ് ചെ​യ്തു. ടി.​എം. ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. സ​ബീ​ര്‍, വി.​പി. രാ​ജ​ന്‍, ശ്രീ​കാ​ന്ത് ലാ​ല്‍, പി. ​ശ​ശി​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.