പ്ര​ള​യ​ത്തി​ൽ വെ​ളി​ച്ച​മേ​കി​യ​വ​ർ​ക്ക് നാ​ടി​ന്‍റെ ആ​ദ​രം
Friday, August 23, 2019 12:30 AM IST
മു​ക്കം: ഇ​ക്ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടായ വി​ഭാ​ഗ​മാ​ണ് കെ​എ​സ്ഇ​ബി. മ​ല​യോ​ര മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ നി​ലം​പ​തി​ച്ചു. ത​ങ്ങ​ളു​ടെ ജോ​ലി സ​മ​യം നോ​ക്കാ​തെ രാപകൽ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്ത​ന​നി​ര​ത​രാ​യി നാ​ടി​ന് വെ​ളി​ച്ച​മെ​ത്തി​ച്ച കെ​എ​സ്ഇ​ബി പ​ന്നി​ക്കോ​ട് സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​രെ പ്രി​യ​ദ​ർ​ശി​നി യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
പ​ന്നി​ക്കോ​ട് അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് മു​ക്കം എ​സ് ഐ ​റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​ഉ​പ്പേ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ക്കം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ ബാ​ബു, എ​എ​സ്ഐ ബേ​ബി മാ​ത്യു, കെ​എ​സ്ഇ​ബി അ​സി.​എ​ൻ​ജി​നി​യ​ർ സ​തീ​ഷ് കു​മാ​ർ, മ​ജീ​ദ് പു​തു​ക്കു​ടി, ഉ​ണ്ണി കൊ​ട്ടാ​ര​ത്തി​ൽ, മ​ജീ​ദ് പു​ളി​ക്ക​ൽ, ബാ​ബു പൊ​ലു കു​ന്ന​ത്ത്, കെ.​പി. സു​ബ്ര​മ​ണ്യ​ൻ, യു.​പി. മ​മ്മ​ദ്, അ​ബ്ദു പാ​റ​പ്പു​റ​ത്ത്, വേ​ലാ​യു​ധ​ൻ മു​ണ്ട​ശേ​രി, വി. ​സു​ബ്ര​മ​ണ്യ​ൻ, സ​ബ് എ​ൻ​ജി​നിയ​ർ​മാ​രാ​യ സു​ഭാ​ഷ്, രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.