സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യ മേ​ഖ​ല​യി​ലും ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി; പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കുന്നു
Friday, August 23, 2019 12:31 AM IST
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ൻ മ​ല​യി​ൽ സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യ​തി​ന് സ​മീ​പം ക്വാ​റി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യത് വി​വാ​ദ​മാ​കുന്നു.
ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടെ ക്വാ​റി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് കാ​ര​ശേ​രി,കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക്വാ​റി​ക​ൾ​ക്കും ക്ര​ഷ​റു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​ത്. നി​ർ​മാ​ണ മേ​ഖ​ല​യു​ടെ സ്തം​ഭ​നാ​വ​സ്ഥ​യാ​ണ് അ​നു​മ​തി ഇ​ത്ര പെ​ട്ട​ന്ന് ത​ന്നെ ന​ൽ​കാ​ൻ കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു​ണ്ട​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ, രാ​ഷ്ട്രീ​യ, ക്വാ​റി മാ​ഫി​യ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​യു​ന്ന​ത്. സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൈ​ക്കാ​ട​ൻ മ​ല​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്ത് ക്വാ​റി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് വി​ദ​ഗ്ധ സം​ഘം ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ഉ​ള്ള​താ​യാ​ണ് സൂ​ച​ന. സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം ക​ണ്ട​ത്തി​യ പൈ​ക്കാ​ട​ൻ മ​ല​ക്ക് അ​ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മാ​ത്ര​മാ​യി നാ​ല് ക്വാ​റി​ക​ൾ, ആ​റ് ക്ര​ഷ​റു​ക​ൾ, ര​ണ്ട് എം ​സാ​ൻഡ് യൂ​ണിറ്റു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മേ​ഖ​ല​യി​ൽ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഭാ​ഗ​മാ​യ കൊ​ള​ക്കാ​ട​ൻ​മ​ല​യി​ൽ മ​ല​ക്ക് വി​ള്ള​ൽ ഉ​ള്ള​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ ​മ​ല​യ്ക്ക് താ​ഴ്ഭാ​ഗ​ത്താ​ണ് 12 ഓ​ളം ഖ​ന​നം ന​ട​ക്കു​ന്ന​ത്. സോ​യി​ൽ പൈ​പ്പിം​ഗ് ത​ന്നെ​യാ​ണെ​ന്ന് വി​ദ​ഗ്ധ​സം​ഘം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പോ​ർ​ട്ട് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ വീ​ണ്ടും ആ​ശ​ങ്ക വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സ​മ​യ​ത്ത് ത​ന്നെ​യാ​ണ് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു വീ​ണ്ടും ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
മ​ഴ ശ​ക്ത​മാ​യാ​ൽ താ​മ​സം മാ​റേ​ണ്ടി വ​രു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. സി​ഡ​ബ്ല്യു​ആ​ർ​ഡി​എം സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണ് സം​ര​ക്ഷ​ണ വി​ഭാ​ഗം, ജി​യോ​ള​ജി വ​കു​പ്പ് എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ന​ട​ത്തി​യ പ​ഠ​ന റി​പ്പോർ​ട്ടാ​ണ് കള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും പ്ര​തി​ഭാ​സം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത​മ​ഴ ഉ​ണ്ടാ​വു​ന്ന സ​മ​യ​ത്ത് സ​മീ​പ വാ​സി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. തോ​ട്ടു​മു​ക്കം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ കൊ​ല്ലേ​ല​ത്ത പാ​ട്ട​ത്തി​ന് എ​ടു​ത്ത സ്ഥ​ല​ത്താ​ണ് അ​ഞ്ച് ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഭാ​സ​മു​ണ്ടാ​യ​ത്. ഇ​പ്പോ​ൾ ഒ​ന്നാ​യി ചു​രു​ങ്ങി വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തത്തു​ട​ർ​ന്ന് 12 കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു. മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് മ​ണ​ലും ചീ​ടി​യും ഉ​ൾ​പ്പെ​ടെ പൊ​ങ്ങി വ​രു​ന്ന അ​വ​സ്ഥ​യാ​ണ് സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം. ഇ​ത് ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ക​ഴി​ഞ്ഞ വ​ർ​ഷം മു​ക​ളി​ൽ ര​ണ്ട് ത​വ​ണ ഉ​രു​ൾ​പൊ​ട്ട​ൽ സം​ഭ​വി​ച്ച​തി​നാ​ൽ മ​ണ്ണി​ന് ഇ​ള​ക്കം പ​റ്റി പാ​റ​ക​ൾ​ക്ക് സ്ഥാ​ന​ച​ല​നം സം​ഭ​വി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടുണ്ട്.