കി​ണ​ര്‍ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ പി​തൃ​ത്വം വാ​ര്‍​ഡ് അംഗം ഏ​റ്റെ​ടു​ത്തതിൽ വി​വാ​ദം
Saturday, August 24, 2019 12:58 AM IST
തി​രു​വ​മ്പാ​ടി: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലെ കി​ണ​റു​ക​ള്‍ ശു​ചീ​ക​രി​ച്ച​തി​ന്‍റെ 'പി​തൃ​ത്വം' വാ​ര്‍​ഡ് മെ​ംബര്‍ ഏ​റ്റെ​ടു​ത്ത​തി​നെ​ച്ചൊ​ല്ലി തി​രു​വ​ന്പാ​ടി​യി​ല്‍ വി​വാ​ദം. തി​രു​വ​ന്പാ​ടി ടൗ​ണി​ന​ടു​ത്ത മ​റി​പ്പു​റം ഉ​ല്ലാ​സ് ന​ഗ​റി​ലെ വൃ​ത്തി​ഹീ​ന​മാ​യ 34 കി​ണ​റു​ക​ള്‍ തി​രു​വ​ന്പാ​ടി സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ഇ​ട​വ​ക വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​രി​ച്ചി​രു​ന്നു.

അ​ന്നു സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന വാ​ര്‍​ഡ് മെ​ംബര്‍ പി​ന്നീ​ട് കി​ണ​ര്‍ ശു​ചീ​ക​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​മെ​ടു​ത്ത് മാധ്യമങ്ങൾക്ക് നൽകിയതാ​ണ് വി​വാ​ദ​മാ​യ​ത്. ആ​ദ്യം വാ​ര്‍​ഡ് മെ​ംബറെ അ​നു​കൂ​ലി​ച്ച സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി​ന്നീ​ട് നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി.

ഫാ.​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ലി​ന്‍റെനേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും പ​തി​ന​ഞ്ച് കെ​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളും ചേർന്നായിരുന്നു ഉ​ല്ലാ​സ് ന​ഗ​റി​ലെ​ കി​ണ​റു​ക​ള്‍ ശു​ചീ​ക​രി​ചച്ചത്. കി​ണ​ര്‍ ക​രാ​റു​കാ​ര​നാ​യ ഷി​ജി വെ​ണ്ണാ​യി​പ്പി​ള്ളി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യിരുന്നു സുചീകരണം.