എ​ട​ക്ക​ര​യി​ൽ ന​ശിച്ചത് 400 ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യം
Saturday, August 24, 2019 1:00 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ എ​ട​ക്ക​ര​യി​ലെ ഗോ​ഡൗ​ണി​ൽ വെ​ള്ളം ക​യ​റി സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​നു ന​ഷ്ട​മാ​യ​ത് 400 ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യം.

എ​ട​ക്ക​ര ടൗ​ണ്‍, ക​ലാ​സാ​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗോ​ഡൗ​ണു​ക​ളി​ലും വി​വി​ധ റേ​ഷ​ൻ​ക​ട​ക​ളി​ലും സൂ​ക്ഷി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വെ​ള്ള​വും ചെ​ളി​യും ക​യ​റി ന​ശി​ച്ചു. ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​ു. ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നു 300 ട​ണ്‍ അ​രി, 50 ട​ണ്‍ ഗോ​ത​ന്പ്, ഏ​ഴു ട​ണ്‍ ആ​ട്ട, 1.6 ട​ണ്‍ പ​ഞ്ച​സാ​ര എ​ന്നി​വ​യും ബാ​ക്കി പ​ന​ങ്ക​യം, പാ​താ​ർ, എ​ട​ക്ക​ര പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നു​മാ​ണ് ന​ശി​ച്ച​ത്. ചാ​ലി​യാ​ർ, ചു​ങ്ക​ത്ത​റ, പോ​ത്തു​ക​ൽ, എ​ട​ക്ക​ര, മൂ​ത്തേ​ടം, വ​ഴി​ക്ക​ട​വ് എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 84 റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​യി​രു​ന്നു ഇ​വ.

പാ​തി​രി​പ്പാ​ടം ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് റേ​ഷ​ൻ​ക​ട​ക​ളി​ൽ ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി ജീ​വ​ന​ക്കാ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. ത​ഹ​സി​ൽ​ദാ​രു​ടെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കേ​ടാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ശി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.