പോ​ത്തു​ക​ല്ലി​ൽ 14.5 കോ​ടി​യു​ടെ കൃ​ഷി നാ​ശ​ം
Saturday, August 24, 2019 1:00 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തെ തു​ട​ർ​ന്നു പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 14.5 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലു​ണ്ടാ​യ ന​ഷ്ടം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. വി​ള​ക​ളു​ടെ ന​ഷ്ടം മാ​ത്ര​മാ​ണ് ആ​ദ്യ​ത്തെ ക​ണ​ക്കെ​ടു​പ്പി​ലു​ള്ള​ത്. വെ​ള്ളം പ​ന്പു ചെ​യ്യു​ന്ന മോ​ട്ടോ​റു​ക​ൾ, അ​വ​യു​ടെ കെ​ട്ടി​ട​ങ്ങ​ൾ, മ​റ്റു കൃ​ഷി ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ കൂ​ട്ടു​ന്പോ​ൾ ന​ഷ്ടം ഇ​തി​ലും കൂ​ടു​ത​ലാ​കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ നാ​ശം മാ​ത്ര​മാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നേ​രി​ട്ടു എ​ത്തു​ന്പോ​ഴാ​ണ് നാ​ശ​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​കു​ന്ന​ത്.