മൂ​രി​പ്പാ​ല​ത്ത് താത്കാലിക നടപ്പാലം നി​ർ​മിച്ചു
Tuesday, September 10, 2019 12:36 AM IST
കു​റ്റ്യാ​ടി: കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​രി​പ്പാ​ല​ത്ത് നാ​ട്ടു​കാ​ർ താ​ത്കാ​ലി​ക ന​ട​പ്പാ​ലം നി​ർ​മി​ച്ചു. ഒ​രാ​ഴ്ച മു​ന്പാ​ണ് മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പാ​ലം ത​ക​ർ​ന്ന​ത്. യാ​ത്ര പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മു​കും തെ​ങ്ങും ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ലം നി​ർ​മി​ച്ച​ത്. മൂ​രി​പ്പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് ഇ.​കെ.​വി​ജ​യ​ൻ എം​എ​ൽ​എ അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കെ.​മു​ര​ളീധ​ര​ൻ എം​പി. പാ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പു​ന​ർ നി​ർ​മാ​ണ​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​വും ഉ​റ​പ്പു ന​ൽ​കി.