ദു​രി​തബാധിതർക്കു നാ​ലാം​ക്ലാ​സു​കാ​ര​ന്‍റെ കൈ​ത്താ​ങ്ങ്
Tuesday, September 10, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: ന​ല്ലൂ​ര്‍ നാ​രാ​യ​ണ ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വിദ്യാർഥി അ​ബ്ദു​റ​സാ​ഖ് തന്‍റെ നിക്ഷേപ കു​ടു​ക്കയിലെ സന്പാദ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി. അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങി​ലാണ് രണ്ടുവർഷമായി താൻ സ്വരൂപിക്കുന്ന തുക ദുരിതബാധിതരെ സഹായിക്കാൻ നൽകാനുള്ള താത്പര്യം അധ്യാപകരെ അറിയിച്ചത്.
അ​ധ്യാ​പ​ക​ര്‍ ജില്ലാ ക​ള​ക്ട​ർ എസ്. സാംബശിവറാവുവുമായി ബ​ന്ധ​പ്പെ​ട്ട് തുക കൈമാറാൻ അവസരമൊരുക്കി. പെ​രു​മു​ഖം കു​റു​പ്പ​ന്‍​ക​ണ്ടി സ്വ​ദേ​ശി​യാ​യ അ​ബ്ദു​റ​സാ​ഖ് ഉ​മ്മ ശ​ബ്ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടി. ​സു​ഹൈ​ല്‍ , അ​ധ്യാ​പ​ക​രാ​യ ടി. ​ശു​ഹൈ​ബ, ആ​യി​ഷ എന്നിവർ സം​ബ​ന്ധി​ച്ചു.