ഓ​ണ​ക്കാ​ല​ം പ്ര​കൃ​തി​സം​ര​ക്ഷണ സ​ന്ദേ​ശ​മാ​കണം: മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ
Tuesday, September 10, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: മ​നു​ഷ്യ​ൻ പ്ര​കൃ​തി​യോ​ട് ചെ​യ്ത വ​ലി​യ വീ​ഴ്ച​ക​ളു​ടെ കൂ​ടി ഫ​ല​മാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്ഥാ​നം അ​നു​ഭ​വി​ച്ച പ്ര​ള​യം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാ​നു​ള്ള സ​ന്ദേ​ശ​മാ​ക്കി ഓ​ണ​ക്കാ​ല​ത്തെ മാ​റ്റാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി എ.കെ. ശ​ശീ​ന്ദ്ര​ൻ. സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പും കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​തി​സ​ന്ധി​ക​ളെ​ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ക​രു​ത്തു​ള്ള ജ​ന സ​മൂ​ഹ​മാ​യി മ​ല​യാ​ളി​ക​ളെ ലോ​കം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ പ​ത​റി പോ​വു​ക​യും പ​ക​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്യാ​തെ ഉ​റ​ച്ച കാ​ൽവയ്​പ്പു​ക​ളോ​ടെ മു​ന്നേ​റാ​നു​ള്ള മാ​തൃ​ക​യാ​ണ് കേ​ര​ളം കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യെ​യും സി​നി​മാ താ​രം ആ​ശാ ശ​ര​ത്തി​നെ​യും മ​ന്ത്രി ആ​ദ​രി​ച്ചു. ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യിരുന്നു. തു​ട​ർ​ന്ന് ആ​ശാ ശ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തിൽ ‘​ദേ​വ​ഭൂ​മി​ക’ നൃ​ത്ത–​സം​ഗീ​ത ശി​ൽ​പ​വും അ​ര​ങ്ങേ​റി. കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ള്‍ സ​മ​ന്വ​യി​ക്കു​ന്ന സം​ഗീ​ത ശി​ല്‍​പ്പ​ത്തി​ന് ശ​ബ്ദം ന​ല്‍​കി​യി​രി​ക്കു​ന്ന​ത് നടൻ മോ​ഹ​ന്‍​ലാ​ലാ​ണ്.
ഒ​രു മ​ണി​ക്കൂ​ർ 15 മി​നിട്ട് ദൈ​ർ​ഘ്യ​മു​ള്ള നൃ​ത്ത-​സം​ഗീ​ത​ശി​ൽ​പം 13 ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 40 ന​ർ​ത്ത​ക​ർ വേ​ദി​യി​ലെ​ത്തി​യ ദേ​വ​ഭൂ​മി​ക​യു​ടെ സ​ർ​ഗാ​വി​ഷ്കാ​രം സം​വി​ധാ​യ​ക​ൻ രാ​ജീ​വ് കു​മാ​റും സം​ഗീ​തം ര​മേ​ശ് നാ​രാ​യ​ണ​നും നി​ർ​വ​ഹി​ച്ചു. പ്ര​ഭാ വ​ർ​മ, ബീ​യാ​ർ പ്ര​സാ​ദ്, മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, ഗി​രീ​ഷ് പു​ലി​യൂ​ർ എ​ന്നി​വ​ർ എ​ഴു​തി​യ ഗാ​ന​ങ്ങ​ൾ ശ​ര​ത്, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, വി​ധു പ്ര​താ​പ്, സു​ദീ​പ്, കോ​ട്ട​യ്ക്ക​ൽ മ​ധു, രാ​ജ​ല​ക്ഷ്മി, ജ്യോ​ത്‌​സ​ന, മ​ധു​ശ്രീ, ഭാ​വ​നാ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണു ആ​ല​പി​ച്ച​ത്.
മാ​നാ​ഞ്ചി​റ​യി​ലെ വേ​ദി​യി​ല്‍ ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ര്‍​ശ​നം, കു​രു​വ​ട്ടൂ​ർ സ്വ​ര​ല​യ അ​വ​ത​രി​പ്പി​ച്ച പ​ഞ്ചാ​രി​മേ​ളം, ഇ​പ്റ്റ അ​വ​ത​രി​പ്പി​ച്ച നാ​ട്ട​ര​ങ്ങ് എ​ന്നി​വ​യും ന​ട​ന്നു. മ​ജീ​ഷൻ പ്ര​ദീ​പ് ഹു​ഡി​നോ അ​വ​ത​രി​പ്പി​ച്ച വ​ണ്ട​ർ ഓ​ൺ വീ​ൽ​സ് മാ​ജി​ക് ഷോ​യും നടന്നു. കോ​ഴി​ക്കോ​ട് ബീ​ച്ച്, ക​ട​ലു​ണ്ടി ലെ​വ​ൽ​ക്രോ​സ്, ഒ​ള​വ​ണ്ണ കൊ​ടി​നാ​ട്ടു​കു​ന്ന് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് മാ​ജി​ക്‌ അ​വ​ത​രി​പ്പി​ച്ച​ത്.