ഓ​ട​ക്ക​യം, ഈ​ന്തും​പാ​ലി പ്ര​ദേ​ശ​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ
Tuesday, September 10, 2019 12:38 AM IST
അ​രീ​ക്കോ​ട്: ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ക്ക​യ​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ. കോ​ള​നി​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പ​റയുന്ന​ത്.
ജി​യോ​ള​ജി​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ര​ങ്ക​ല്ല് കോ​ള​നി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത സം​ബ​ന്ധി​ച്ചു വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഉ​രു​ൾ പൊ​ട്ട​ലി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉൗ​ർ​ങ്ങാ​ട്ടി​രി​യി​ലെ കൂ​ര​ങ്ക​ല്ല് കോ​ള​നി​യി​ൽ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മൂ​ന്നു കു​ടും​ബ​ങ്ങ​ളി​ലെ ഒ​ന്പ​തു പേ​രാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. ക്യാ​ന്പി​ലു​ള്ള​വ​ർ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലേ​ക്കു പോ​കാ​ൻ ഭ​യ​ക്കു​ക​യാ​ണ്. ക്യാ​ന്പു​ക​ളി​ൽ നി​ന്നു ചി​ല​ർ ക​ന്നു​കാ​ലി​ക​ൾ​ക്കു ഭ​ക്ഷ​ണം ന​ൽ​കാ​ൻ പോ​ലും വീ​ടു​ക​ളി​ലേ​ക്കു പോ​കാ​ൻ മ​ടി​ക്കു​ക​യാ​ണ്. ഈ​ന്തും​പാ​ലി കോ​ള​നി​യി​ലു​ള്ള​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തി​ന​കം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വ​ർ ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ച​താ​യും വി​വ​ര​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഓ​ട​ക്ക​യം നെ​ല്ലി​യാ​യി കോ​ള​നി​യി​ലെ ഏ​ഴു പേ​രാ​ണ് മ​രി​ച്ച​ത്. നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യി. 22 ഡി​ഗ്രി​ക്കു മു​ക​ളി​ൽ ചെ​രി​വു​ള്ള മ​ല​ന്പ്ര​ദേ​ശ​ങ്ങ​ളി​ലാ​യ​തി​നാ​ൽ ഇ​നി​യും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പൂ​ർ​ണ​മാ​യും മാ​റി​യി​ട്ടി​ല്ല. 24 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഉ​രു​ൾ​പൊ​ട്ട​ലിനു സാ​ധ്യ​തയുണ്ട്.
ക​ഴി​ഞ്ഞ വ​ർ​ഷം വെ​റ്റി​ല​പ്പാ​റ വി​ല്ലേ​ജ് പ​രി​ധി​യി​ലെ ഓ​ട​ക്ക​യം വാ​ർ​ഡി​ൽ മാ​ത്രം ഒ​രു​ദി​വ​സം 33 ത​വ​ണ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഓ​ട​ക്ക​യം, നെ​ല്ലി​യാ​യി, ആ​ലാ​പ്പാ​റ, കു​രൂ​രി, കൊ​ടു​ന്പു​ഴ, വെ​ണ്ടേ​ക്കും​പൊ​യി​ൽ, ഈ​ന്തു​ന്പാ​ലി കോ​ള​നി​ക​ളി​ലും ചെ​ക്കു​ന്ന് മ​ല​യി​ലെ ചാ​ത്ത​ല്ലൂ​ർ ഉ​ൾ​പ്പെ​ടെ ഒ​ന്പ​തി​ട​ങ്ങ​ളി​ലു​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ആ​ലാ​പ്പാ​റ​യി​ലും ഓ​ട​ക്ക​യം നെ​ല്ലി​യാ​യി​ലു​മാ​ണ് വ​ൻ​തോ​തി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യ​ത്. ഹെ​ക്ട​ർ ക​ണ​ക്കി​നു കൃ​ഷി​യി​ടം പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് കു​ടും​ബ​ങ്ങ​ൾ മാ​റി താ​മ​സി​ച്ച​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യ​ത്. ഇ​തി​നി​ടെ ചെ​ക്കു​ന്നു​മ​ല​യി​ൽ വ​ലി​യ വി​ള്ള​ൽ ഉണ്ടായത് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ലം ഏ​ഴു ജീ​വ​നു​ക​ൾ ന​ഷ്ട​മാ​യ ഓ​ട​ക്ക​യം മ​ല​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ധാ​ന മ​ല​യാ​ണ് ചെ​ക്കു​ന്ന്. ഇ​വി​ടെ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ നൂ​റു​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്.ഓ​ട​ക്ക​യം, വെ​റ്റി​ല​പ്പാ​റ, ചാ​ത്ത​ല്ലൂ​ർ തു​ട​ങ്ങി​യ ഉൗ​ർ​ങ്ങാ​ട്ടി​രി, എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 1985 ന് ​ശേ​ഷം നി​ര​വ​ധി ത​വ​ണ​ ഉ​രു​ൾ​പൊട്ടി. ആ​ദി​വാ​സി മേ​ഖ​ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്വാ​റി​ക​ൾ ഏ​റെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ എ​ല്ലാ വ​ർ​ഷ​വും തു​ട​ർ​ക്ക​ഥ​യാണ്.
പ​ത്തി​ലേ​റെ ക്വാ​റി​ക​ളാ​ണ് ഒ​രു മ​ല​യ്ക്ക് ചു​റ്റു​മാ​യു​ള്ള​ത്. കി​ണ​റ​ട​പ്പി​ലെ മു​ള്ളും​കാ​ട് മ​ല​യു​ൾ​പ്പെ​ടെ നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​നി​ലെ കൊ​ടു​ന്പു​ഴ ഫോ​റ​സ്റ്റ് പ​രി​ധിയി​ൽ​പ്പെ​ട്ട മലകൾ കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. തു​ട​ർ​ച്ച​യാ​യ സ്ഫോ​ട​ന​ത്തി​ലൂ​ടെ​യു​ള്ള ഖ​ന​നം മ​ല​ക​ളു​ടെ ഉ​റ​പ്പി​നെ ബാ​ധി​ച്ച​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ല​യി​രു​ത്തു​ന്പോ​ഴും അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. കൃ​ത്യ​മാ​യ പാ​രി​സ്ഥി​തി​ക പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് ഇ​വി​ടെ ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ട്ട പ​ര​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ത്ത് ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യ പ്ര​ത്യാ​ഘാ​ത​ം സൃ​ഷ്ടി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.