ലി​നി​സ്മാ​ര​ക അ​ങ്ക​ണ​വാ​ടി​ക്ക് സ്ഥ​ലം കൈ​മാ​റി
Wednesday, September 11, 2019 12:24 AM IST
പേ​രാ​മ്പ്ര: ലി​നി സ്മാ​ര​ക അ​ങ്ക​ണ​വാ​ടി​ക്കും സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​നു​ം ചെ​മ്പ​നോ​ട വാ​ട്‌​സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കി​യ മൂ​ന്ന​ര സെ​ന്‍റ് സ്ഥ​ലം ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്തി​ന് വേ​ണ്ടി മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഏ​റ്റു​വാ​ങ്ങി.
ചെ​മ്പ​നോ​ട കു​റ​ത്തി​പ്പാ​റ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മന്ത്രി ച​ക്കി​ട്ട​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി​ക്ക് പ്രമാണ ങ്ങൾ കൈ​മാ​റി. "ലി​നി- ദൈ​വ​ത്തി​ന്‍റെ മാ​ലാ​ഖ' എ​ന്ന പേ​രി​ലു​ള്ള വാ​ട്‌​സ്ആ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് ചെ​മ്പ​നോ​ട ലി​നി​യു​ടെ വീ​ടി​ന​ടു​ത്താ​യി മൂ​ന്ന​ര സെ​ന്‍റ് സ്ഥ​ലം വി​ല​കൊ​ടു​ത്ത് വാ​ങ്ങി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത്.