ഉ​ത്രാ​ട​ദി​ന​ത്തി​ൽ ഗ്രാ​മ​വ​ഴി​ക​ൾ കീ​ഴ​ട​ക്കി ഓ​ണ​പ്പൊ​ട്ട​ന്മാ​ർ
Wednesday, September 11, 2019 12:27 AM IST
കു​റ്റ്യാ​ടി: ഉ​ത്രാ​ട​ദി​ന​തി​ര​ക്കി​ൽ ഗ്രാ​മ വീ​ഥി​ക​ൾ കീ​ഴ​ട​ക്കി​യ ഓ​ണ​പ്പൊ​ട്ട​ൻ​മാ​ർ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര താ​ലൂ​ക്കി​ലെ പ്ര​ത്യേ കി​ച്ച് ക​ട​ത്ത​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഓ​ണ​പ്പൊ​ട്ട​ന്മാ​ർ ഓ​ണ​നാ​ളു​ക​ളി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്തി​ലെ നി​ട്ടൂ​രി​ലെ പ​ന്തി​ര​ടി ത​റ​വാ​ട്ടി​ൽ ഒ​ത്തു​കൂ​ടി​യാ​ണ് ഓ​ണ​പ്പൊ​ട്ട​ന്മാ​ർ ഗ്രാ​മ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.

ഓ​ണ​പ്പൊ​ട്ട​ന്മാ​രു​ടെ കൂ​ട്ട​മാ​യു​ള്ള വ​ര​വ് കാ​ണാ​നാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം ഒ​ത്തു​കൂ​ടും. പ​ന്തി​ര​ടി ത​റ​വാ​ട്ടി​ൽ നി​ന്നു ഓ​ണ​ക്കോ​ടി​യും, ദ​ക്ഷി​ണ​യും, അ​രി​യും സ്വീ​ക​രി​ച്ചാ​ണ് ഇ​വ​ർ നാ​ട്ടി​ലു​ട​നീ​ളം സ​ഞ്ച​രി​ക്കു​ന്ന​ത്. ചെ​ക്കി​പ്പൂ​കൊ​ണ്ടു​ള്ള കൈ​ത്ത​ണ്ട​യും ഓ​റോ​പ്പ​കൈ​ത ചീ​ന്തി​യെ​ടു​ത്തു​ള്ള മു​ടി​യും, കി​രീ​ട​വു​മാ​ണ് ഓ​ണേ​ശ​ന്‍റെ അ​ല​ങ്കാ​രം.​ക​ട​ക്ക​ണ്ണും പു​രി​ക​വും എ​ന്നാ​ണ് മു​ഖ​ത്തെ​ഴു​ത്തി​ന് പ​റ​യാ​റ്, മാ​നേ​ല​യും മ​ഷി​യും ഉ​പ​യോ​ഗി​ച്ചാ​ണ് എ​ഴു​ത്ത്.

ന​ന്മ വ​റ്റാ​ത്ത ഗ്രാ​മ​വ​ഴി​ക​ളി​ലൂ​ടെ മ​ണി​കി​ലു​ക്ക​വു​മാ​യി ഓ​ണ​പ്പൊ​ട്ട​ന്മാ​ർ പോ​കു​ന്ന​ത് വേ​റി​ട്ട കാ​ഴ്ച​യാ​ണ്. കു​ട്ടി​ക​ളു​ടെ പി​ന്നാ​ലെ ഓ​ടി​യും, ക​ളി​ച്ചും നി​ല​ത്തു​റ​യ്ക്കാ​ത്ത കാ​ലു​ക​ളി​ൽ താ​ളം പി​ടി​ച്ചു​കൊ​ണ്ടു ഓ​ണ​പ്പൊ​ട്ട​ന്മാ​ർ വീ​ട് വീ​ടാ​ന്ത​രം ന​ട​ക്കു​ന്നു. വീ​ടു​ക​ളി​ൽ നി​ല​വി​ള​ക്കും പ​റ​യി​ൽ അ​രി​യും വച്ച് വീ​ട്ടു​കാ​ർ ഓ​ണേ​ശ​നെ സ്വീ​ക​രി​ക്കു​ന്നു.

അ​രി​യും മ​റ്റ് ധാ​ന്യ​ങ്ങ​ൾ​ക്കും പു​റ​മെ വീ​ട്ടി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളി​ൽ നി​ന്നും ദ​ക്ഷി​ണ​യും വാ​ങ്ങി ഓ​രോ​രു​ത്ത​ർ​ക്കും അ​നു​ഗ്ര​ഹ​വും ന​ൽ​കി അ​ടു​ത്ത ഓ​ണ​ക്കാ​ല​ത്തി​ന് കാ​ണാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഓ​ണ​പ്പൊ​ട്ട​ന്മാ​ർ യാ​ത്ര​യാ​കു​ന്നു.

കാ​ല​ത്ത് മു​ത​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്തെ​ങ്കി​ലും പിന്നീട് മാ​നം തെ​ളി​ഞ്ഞ​തോടെ ഓ​ണ​പ്പൊ​ട്ട​ന്മാ​ർ സ​ജീ​വ​മാ​യി.​തി​രു​വോ​ണ​ത്തെ വ​ര​വേ​ല്ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട തി​ര​ക്കി​ലാ​യി​രു​ന്നു ഉ​ത്രാ​ട​ദി​ന​ത്തി​ൽ നാ​ടും ന​ഗ​ര​വും.