കെ​സി​വൈ​എം ഓ​ണാ​ഘോ​ഷം ന​ട​ത്തി
Wednesday, September 11, 2019 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ കെ​സി​വൈ​എം യൂ​ണി​റ്റ് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​കാ​രി ഫാ.​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​അ​രു​ൺ ചീ​ര​മ​റ്റം, ഡീ​ക്ക​ൻ ജെ​ർ​ലി​ൻ, അ​ശ്വി​ൻ ത​കി​ടി​പ്പു​റം, ബി​ബി​റ്റ് കു​റു​വ​ത്താ​ഴ, ജോ​ബി​ൻ സ്രാ​മ്പി​ക്ക​ൽ, ടോ​ബി​ൻ സ്രാ​മ്പി​ക്ക​ൽ, സ​രു​ൺ ചെ​മ്പോ​ട്ടി​ക്ക​ൽ, സി​നു ചേ​മ്പോ​ട്ടി​ക്ക​ൽ സ്റ്റെ​ബി​ൻ നെ​ടി​യ​പാ​ല, ബെ​ൽ​വി​ൻ കു​റു​വ​ത്താ​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ൽ ഘോ​ഷ​യാ​ത്ര​യും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.