മൊ​ബൈ​ൽ ക്ലി​നി​ക് നി​ർ​ത്തലാക്കിയതിൽ പ്രതിഷേധം
Sunday, September 15, 2019 1:59 AM IST
പേ​രാ​മ്പ്ര: വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ മൊ​ബൈ​ൽ ക്ലി​നി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്ത​ൽ ചെ​യ്തു.

ര​ണ്ട് വ​ർ​ഷ​മാ​യി ന​ട​പ്പി​ലാ​ക്കി വ​ന്ന പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തു കാ​ര​ണം നി​ർ​ത്തി​വച്ചത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന മൊ​ബൈ​ൽ ക്ലി​നി​ക്കി​ൽ ഡോ​ക്ട​ർ, ലാ​ബ് ടെ​ക്നീ​ഷ​ൻ, ന​ഴ്സ് എ​ന്നി​വ​ർ ഉ​ണ്ടാ​കും. ഇ​വ​ർ പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദ്ദം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ പ​രി​ശോ​ധിക്കുകയും മ​രു​ന്ന് നൽകുകയും ചെ​യ്യും. ന​ട​ക്കാ​ൻ വ​യ്യാ​ത്ത പ്രാ​യ​മാ​യ​വ​ർ​ക്ക് ഇ​ത് വ​ലി​യ സ​ഹാ​യ​മാ​യി​രു​ന്നു. ഇ​താ​ണ് അ​ധി​ക ചെ​ല​വെ​ന്ന് പ​റ​ഞ്ഞ് സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ദ്ധ​തി നി​ർ​ത്തി​യ​തിൽ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം പ്ര​തി​ഷേ​ധിച്ചു. കെ​എ​സ്എ​സ്എ​ഫ് കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് സ​മി​തി യോ​ഗം മൊ​ബൈ​ൽ ക്ലി​നി​ക്ക് പു​ന: സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കി. പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ൻ കി​ടാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ.​കെ. കു​ഞ്ഞി​ച്ചെ​ക്കി​ണി, സെ​ക്ര​ട്ട​റി സി.​എ​ച്ച്. സു​കു​മാ​ര​ൻ, കെ. ​കു​ഞ്ഞ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.