"ചെ​ങ്ങോ​ടു​മ​ല റി​പ്പോ​ർ​ട്ട് ജ​ന​ങ്ങ​ളി​ലേ​ക്ക്' കാ​മ്പ​യി​ൻ തു​ട​ങ്ങി
Monday, September 16, 2019 12:09 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല​യു​ടെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​ത്തക്കു​റി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ എസ്. സാം​ബ​ശി​വ​റാ​വു നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സം​ഘം ത​യ്യാ​റാ​ക്കി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് ഖ​ന​ന വി​രു​ദ്ധ ആ​ക്‌ഷൻ കൗ​ൺ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് വിതരണം ചെയ്യുന്നു.
"ചെ​ങ്ങോ​ടു​മ​ല റി​പ്പോ​ർ​ട്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് " എ​ന്ന പേരിലുള്ള കാ​മ്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ടനം ചി​ത്ര​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ലി​തേ​ഷ് ക​രു​ണാ​ക​ര​ൻ കാ​യ​ണ്ണ​യി​ൽ നി​ർ​വഹി​ച്ചു. സ​മ​ര​സ​മി​തി കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​ൺ​വീ​ന​ർ സു​രേ​ഷ് ചീ​നി​ക്ക​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പ​ണം ന​ട​ത്തി. ചെ​ങ്ങോ​ടു​മ​ല​യു​ടെ ജൈ​വ വൈ​വി​ധ്യ​വും പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​വും അ​ക്ക​മി​ട്ടു നി​ര​ത്തു​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്. സി.​എം.​സി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​പ്ര​കാ​ശ് കാ​യ​ണ്ണ, പി.​സി. മു​ഹ​മ്മ​ദ്, കു​ഞ്ഞ​മ്മ​ദ് കാ​യ​ണ്ണ, സു​നീ​ഷ് പു​തു​ക്കു​ടി, കെ.​പി. സ​ത്യ​ൻ, പി.​കെ. ബാ​ല​ൻ, രാ​ജ​ൻ ന​ര​യം​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.