സ്കൂ​ളിനു പുതുമോടിയേകി ഡിവൈഎഫ്ഐ പ്രവർത്തകർ
Monday, September 16, 2019 12:10 AM IST
കൂ​രാ​ച്ചു​ണ്ട്: ഓ​ണം അ​വ​ധി​ക്കാ​ലത്തു സ്കൂ​ൾ കെ​ട്ടി​ടത്തിന്‍റെ പെ​യി​ന്‍റിം​ഗ് ന​ട​ത്തി ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ.
ഡി​വൈ​എ​ഫ്ഐ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ക്ക​യം സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ട​ത്തിനാണ് പ്ര​വ​ർ​ത്ത​ക​ർ പെ​യി​ന്‍റിം​ഗ് ന​ട​ത്തി​യ​ത്. ക​ക്ക​യ​ത്തെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന​ സ്കൂളാണിത്. കൂ​രാ​ച്ചു​ണ്ടി​ലെ ഏ​ക സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​വു​മാ​ണി​ത്.
കെ.​ജി. അ​രു​ൺ, ഇ.​കെ. ശ​ര​ത്ത് ലാ​ൽ, ടി.​കെ. രാ​ഗേ​ഷ്, പ്ര​തീ​ഷ് കൊ​ട്ട​മ്പ്ര, സെ​വി​നേ​ഷ്, ജു​നൈ​ദ് കോ​ട്ടോ​ല, നി​യാ​സ് കോ​ട്ടാ​ല, ഷ​ലൂ​ൽ ഷാ​ജി, ശ്രീ​വി​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ന്‍റെ ചു​വ​രു​ക​ളി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു.