ചെ​റു​കി​ട റ​ബര്‍ ക​ര്‍​ഷ​ക​രെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണമെന്ന്
Wednesday, September 18, 2019 12:32 AM IST
താ​മ​ര​ശേ​രി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാരണം ഉ​ത്പാ​ദ​ന​ക്കു​റ​വും ഇ​റ​ക്കു​മ​തി​യു​ടെ ഫ​ല​മാ​യി വി​ല​ത്ത​ക​ര്‍​ച്ച​യും നേ​രി​ടു​ന്ന റ​ബര്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാൻ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തര​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​ലി​യ​പ​റ​മ്പ് എ​ളേ​റ്റി​ല്‍ റ​ബര്‍ ഉ​ത്പാ​ദ​ക ക്ഷേ​മ സ​മി​തി ജനറൽബോഡി ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റു​കി​ട റ​ബര്‍ തോ​ട്ട​ങ്ങ​ളെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക, റ​ബറി​ന് 250 രൂ​പ താ​ങ്ങ് വി​ല പ്ര​ഖ്യാ​പി​ക്കു​ക, സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച കാ​ര്‍​ഷി​ക ക​ടാ​ശ്വാ​സ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കും ല​ഭി​ക്കാൻ ന​ട​പ​ടി​‍ സ്വീ​ക​രി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു. റ​ബര്‍​ബോ​ര്‍​ഡ് ഡ​വ​ല​പ്മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ര്‍ നോ​ബി​ള്‍ കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​ര്‍​ജ് നെ​ല്ലി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. കു​ഞ്ഞി​മ​ര​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ. ​മു​ഹ​മ്മ​ദ്, എം.​കെ. അ​പ്പു​ക്കു​ട്ട​ന്‍, സി.​എ. ഖ​മ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.