സ​ഹ​പാ​ഠി​ക്കു വീട്; പണം സമാഹരിക്കാൻ ഓ​ണ​പ്പൊ​ട്ട​ന്മാരായി വിദ്യാർഥികൾ
Wednesday, September 18, 2019 12:34 AM IST
വി​ല​ങ്ങാ​ട്: ആ​ലി​മൂ​ല​യി​ല്‍ ഊ​രു​ള്‍​പൊ​ട്ട​ലി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട സ​ഹ​പാ​ഠി​ക്ക് വീ​ട് നി​ര്‍​മി​ക്കാ​ന്‍ ഓ​ണ​പ്പൊ​ട്ട​ന്‍ വേ​ഷം കെ​ട്ടി എ​സ്എ​ഫ്ഐ പ്രവർത്തകർ‍ പ​ണം സ്വ​രൂ​പി​ച്ചു. വെ​ള​ളി​യോ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ വി​നീ​തി​നാ​ണ് ഓഗസ്റ്റ് എ​ട്ടി​ന് രാ​ത്രി​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കി​ട​പ്പാ​ടം ന​ഷ്ട​മാ​യ​ത്.
വെ​ള്ളി​യോ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട് നി​ര്‍​മി​ച്ച് കൊ​ടു​ക്കാ​ന്‍ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. വെ​ള്ളി​യോ​ട് എ​സ്എ​ഫ്ഐ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന വി​ധം സ​ഹ​പാ​ഠി​യെ സ​ഹാ​യി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഒ​ന്നാം ഓ​ണ​ത്തി​നും ര​ണ്ടാം ഓ​ണ​ത്തി​നും ഓ​ണ​പ്പൊ​ട്ട​ന്‍ വേ​ഷം കെ​ട്ടി വീ​ടു​ക​ള്‍ ക​യ​റി പ​ണം സ്വ​രൂ​പി​ച്ച​ത്.അ​തു​ല്‍, ആ​ദ​ര്‍​ശ് അ​ഭി​ജി​ഷ്ണു, ജി​ഷ്ണു എ​ന്നി​വ​​രാ​ണ് വേ​ഷം കെ​ട്ടി​യ​ത്. പ​ര​പ്പു​പാ​റ​മു​ത​ല്‍ പു​തു​ക്ക​യം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ ര​ണ്ട് ഗ്രൂ​പ്പാ​യാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ഇ​വ​ര്‍​ക്ക് ല​ഭി​ച്ച തു​ക യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​തു​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ മ​നോ​ജി​ന് കൈ​മാ​റി. യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഭി​ജി​ഷ്ണു, ജി​ഷ്ണു, അ​ര്‍​ജു​ന്‍, അ​മ​ല്‍, അ​നി​രു​ദ്ധ്, ആ​ദ​ര്‍​ശ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.