കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ സ​മ്പൂ​ർ​ണ്ണ ബാ​ങ്ക് അ​ക്കൗ​ണ്ട് പ​ദ്ധ​തി​ക്ക് തു​ട​ക്കമായി
Thursday, September 19, 2019 12:23 AM IST
കൂ​രാ​ച്ചു​ണ്ട്: 'സാ​ഗി' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ സ​മ്പൂ​ർ​ണ്ണ ബാ​ങ്ക് അ​ക്കൗ​ണ്ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ, പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ ബാ​ങ്ക് മാ​നേ​ജ​ർ​മാ​ർ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​വ​രു​ടെ യോ​ഗം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്നു.

പ​ത്ത് വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ആ​ൾ​ക്കാ​ർ​ക്കും സീ​റോ ബാ​ല​ൻ​സ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, അ​യ​ൽ​ക്കൂ​ട്ടം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​റി​ൽ സ​ർ​വ്വേ​ന​ട​ത്തി ന​വം​ബ​ർ 15ന് ​ക്യാ​മ്പ് ന​ട​ത്തു​ക​യും ഡി​സം​ഭ​റോ​ടെ സ​മ്പൂ​ർ​ണ്ണ ബാ​ങ്ക് അ​ക്കൗ​ണ്ട് ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പ​നം ന​ട​ത്താ​നു​മാ​ണ് യോ​ഗ​തീ​രു​മാ​നം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ശി​വ​ദാ​സ​ൻ പ​ദ്ധ​തി​ വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് ത​ല ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ രാ​ഘ​വ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​വി​ധ സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​ൻ​സി തോ​മ​സ്, സി​നി ജി​നോ, ജോ​സ് വെ​ളി​യ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന,ഷ​ക്കീ​ന കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.