ഗോ​ഡൗ​ണി​ൽ മോ​ഷ​ണം
Thursday, September 19, 2019 12:25 AM IST
എ​ട​പ്പാ​ൾ: ഗൃ​ഹോ​പ​ക​ര​ണ വി​ൽ​പ്പ​ന ശാ​ല​യു​ടെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ​യ മി​ക്സി​ക​ളും ഗ്യാ​സ് സ്റ്റൗ​ക​ളും മോ​ഷ​ണം പോ​യി.​എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ തൃ​ശൂ​ർ റോ​ഡി​ലു​ള്ള ഗൃ​ഹോ​പ​ക​ര​ണ വി​ൽ​പ്പ​ന​ശാ​ല​യു​ടെ മു​ക​ൾ നി​ല​യി​ലെ ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന 120 മി​ക്സി​ക​ളും 20 ഗ്യാ​സ് അ​ടു​പ്പു​ക​ളു​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മോ​ഷ​ണം പോ​യ​ത്.

മോ​ഷ​ണം ന​ട​ത്തി​യ നാ​ടോ​ടി സ്ത്രീ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി കാ​മ​റ​യി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സ്ഥാ​പ​ന ഉ​ട​മ ച​ങ്ങ​രം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.