സ്കൂളി​ലെ​യും ആ​ശു​പ​ത്രി​യി​ലെ​യും സം​ഘ​ർ​ഷം: 28 പേ​ർ​ക്കെ​തി​രേ കേ​സ്
Thursday, September 19, 2019 12:25 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂളി​ലെ പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ 28 പേ​ർ​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

മ​ർ​ദ്ദ​ന​മേ​റ്റ ക​ല്ലാ​ച്ചി പ​യ​ന്തോ​ങ്ങ് സ്കൂൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി അ​രൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ (16),ചീ​റോ​ത്ത് മു​ക്ക് സ്വ​ദേ​ശി​യും പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യു​മാ​യ ഫ​ൻ വാ​ൻ ( 17) എന്നിവരുടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ർ​ജു​ന് പ​യ​ന്തോ​ങ്ങ് ബ​സ് സ്റ്റോ​പ്പിലും ആ​ശു​പ​ത്രി​യി​ലും വ​ച്ചും മ​ർ​ദ്ദ​ന​മേ​റ്റി​രു​ന്ന.ു.

ഈ ​ര​ണ്ട് പ​രാ​തി​യി​ലു​മാ​യി 14 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഫ​ൻ​വാ​ന്‍റെ പ​രാ​തി​യി​ൽ അ​ർ​ജു​നും ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ 14 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് ക​ല്ലാ​ച്ചി ഗ​വ. ഹ​യ​ർ സ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് റോ​ഡി​ലേ​ക്കും രാ​ത്രി വൈ​കി നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യിലേക്കും വ്യാപിച്ചത്.