സ്‌​കൂ​ള്‍ പാ​ച​ക​തൊ​ഴി​ലാ​ളി ധ​ർ​ണ 28ന്
Friday, September 20, 2019 12:44 AM IST
കോ​ഴി​ക്കോ​ട് : സ്‌​കൂ​ള്‍ പാ​ച​ക​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച വേ​ത​ന​വ​ര്‍​ധ​ന​വും ഓ​ണം അ​ല​വ​ന്‍​സും കു​ടി​ശി​ക​യും ഉ​ട​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 28ന് ​ഡി ഡി ​ഇ ഓ​ഫീ​സിനു മു​ന്നി​ല്‍ കൂ​ട്ട​ധ​ര്‍​ണന​ട​ത്തു​മെ​ന്ന് സ്‌​കൂ​ള്‍ പാ​ച​ക​തൊ​ഴി​ലാ​ളി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേഷം 2 .30ന് ​ന​ട​ക്കു​ന്ന ധ​ര്‍​ണയി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പാ​ച​ക​തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ക്കും. 100രൂ​പ വേ​ത​ന വ​ര്‍​ധ​ന​വും ര​ണ്ട് വ​ര്‍​ഷ​ത്തെ കു​ടി​ശി​ക​യും ജൂ​ണ്‍ മാ​സം മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ല്‍​കാ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ നാ​ലു മാ​സ​ത്തെ കു​ടി​ശിക​യും ഓ​ണം അ​ല​വ​ന്‍​സും അ​ട​ക്ക​മു​ള്ള ഓ​ഗ​സ്റ്റി​ലെ വേ​ത​നം പോ​ലും വി​ത​ര​ണം ചെ​യ്യാ​തെ തൊ​ഴി​ലാ​ളി​ക​ളെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ക്കു​ക​യാ​ണ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ഒ .​പ​ത്മ​നാ​ഭ​ന്‍, ശ്രീ​ധ​ര​ന്‍ തേ​റ​മ്പി​ല്‍, ടി. ​കെ .ബാ​ല​ഗോ​പാ​ല്‍,ടി. ​പി. ഐ​ഷാ​ബി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.