ക​രി​പ്പൂ​ർ ഹ​ജ് ഹൗ​സി​ൽ ഉം​റ തീ​ർ​ത്ഥാ​ട​ക​ർ​ക്കും സൗ​ക​ര്യം ന​ൽ​കും
Friday, September 20, 2019 12:46 AM IST
കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ് ക​മ്മ​റ്റി​ക്ക് കീ​ഴി​ലു​ള​ള ക​രി​പ്പൂ​ർ ഹ​ജ് ഹൗ​സ് ഇ​നി​മു​ത​ൽ ഉം​റ തീ​ർ​ത്ഥാ​ട​ക​ർ​ക്കും സൗ​ക​ര്യം ഒരുക്കും. അ​ടു​ത്ത​മാ​സം മു​ത​ൽ ഉം​റ തീ​ർ​ത്ഥാ​ട​ക​ർ ന​മ​സ്കാ​രം, അം​ഗ​ശു​ദ്ധി​വ​രു​ത്ത​ൽ, ഇ​ഹ്റാം ചെ​യ്യ​ൽ, ശൗ​ച്യാ​ല​യം തു​ട​ങ്ങി​യ​വ​ക്കെ​ല്ലാം സൗ​ക​ര്യം ചെ​യ്യാ​ൻ സം​സ്ഥാ​ന ഹ​ജ് ക​മ്മ​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ഉ​റം തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ഹ​ജ് ഹൗ​സി​ൽ സൗ​ക​ര്യം ചെ​യ്യു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ഉം​റ തീ​ർ​ത്ഥാ​ട​ക​ർ പു​റ​പ്പെ​ടു​ന്ന​ത് ക​രി​പ്പൂ​ർ വ​ഴി​യാ​ണ്.
ക​രി​പ്പൂ​രി​ൽ പു​തു​താ​യി ഒ​രു​ക്കു​ന്ന വ​നി​ത ഹ​ജ് ഹൗ​സി​ന്‍റെ നി​ർ​മ്മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന ഹ​ജ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ഫൈ​സി അ​ധ്യ​ക്ഷ​നാ​യി. ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്വി,പി.​അ​ബ്ദു​റ​ഹി​മാ​ൻ(​ഇ​ണ്ണി), എ​ച്ച്.​മു​സ​മ്മി​ൽ ഹാ​ജി, മു​സ്ലി​യാ​ർ സ​ജീ​ർ, അ​ന​സ് ഹാ​ജി, കാ​സിം​കോ​യ പൊ​ന്നാ​നി, സു​ലൈ​ഖ, ടി.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ സം​ബ​ന്ധി​ച്ചു.