ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും: മു​ല്ല​പ്പ​ള്ളി
Sunday, September 22, 2019 12:54 AM IST
വ​ട​ക​ര: പാ​ലാ അ​ട​ക്കം ആ​റി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.
ഇ​ട​തു മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ര​ണ്ട് പ്ര​ള​യ​ങ്ങ​ളും ഓ​ഖി ദു​ര​ന്ത​വും ന​ട​ന്നു. ഒ​ന്നി​ലും ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടാ​നോ ദു​രി​ത ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ന​ൽ​കാ​നോ സ​ർ​ക്കാ​രി​നാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ന​ഷ്ട​പ്പെ​ട്ട മ​ന്ത്രി​സ​ഭ​യാ​ണ് ഭ​ര​ണം ന​യി​ക്കു​ന്ന​ത്.

അ​ഴി​മ​തി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. പാ​ലാ​യി​ലെ പ​ര്യ​ട​ന​ത്തി​നി​ട​യി​ൽ ജ​ന​ങ്ങ​ളു​ടെ വി​കാ​രം നേ​രി​ട്ട് ക​ണ്ട​താ​ണ്. വ​രാ​ൻ​പോ​കു​ന്ന അ​ഞ്ച് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നാ​ലി​ട​ത്തും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ട​നു​ണ്ടാ​കും. ബ​ന്ധു നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി കി​യാ​ൽ മ​റ്റൊ​രു ദി​നേ​ശ് ക​ന്പ​നി​യാ​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ ശ്ര​മ​മെ​ന്ന് മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

പ​രാ​ജ​യ​ഭീ​തി​കൊ​ണ്ടാ​ണ് പാ​ലാ​യി​ൽ മാ​ണി സി. ​കാ​പ്പ​ൻ ബി​ജെ​പി​യു​മാ​യി യു​ഡി​എ​ഫി​ന് ബ​ന്ധം ആ​രോ​പി​ക്കു​ന്ന​ത്. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ഘോ​ര​ഘോ​രം പ്ര​സം​ഗി​ക്കു​ന്ന സി​പി​എം ഇ​പ്പോ​ൾ ആ​വി​ഷ്കാ​ര​ത്തി​ന് കൂ​ച്ചു​വി​ല​ങ്ങി​ടു​ക​യാ​ണ്.

കൊ​യി​ലാ​ണ്ടി ആ​ശു​പ​ത്രി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ഫെ​യ്സ്ബു​ക്കി​ൽ പോസ്റ്റ് ചെ​യ്ത​യാ​ളെ അ​റ​സ്റ്റ്ചെ​യ്ത ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണ്. സ​ർ​വാ​ധി​പ​തി നാ​ടു ഭ​രി​ക്കു​ന്പോ​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കാ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.