ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളിലെ ആദ്യബാച്ചുകാർ ഒത്തുചേർന്നു
Monday, October 14, 2019 12:10 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ലെ ആ​ദ്യ ബാ​ച്ച് വി​ദ്യാ​ര്‍​ഥിക​ള്‍ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക-പൂ​ര്‍​വവി​ദ്യാ​ര്‍​ഥി സം​ഗ​മം വേ​റി​ട്ടതായി.
1982ല്‍ ​സ്ഥാ​പി​ച്ച സ്‌​കൂ​ളി​ല്‍ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങിയ സു​ഹൃ​ത്തു​ക്ക​ളാണ് 35 വ​ര്‍​ഷ​ങ്ങൾക്കു ശേ​ഷം അന്നത്തെ അ​ധ്യാ​പ​ക​രോ​ടൊ​പ്പം ഒ​ത്ത് ചേ​ര്‍​ന്ന​ത്. അ​ധ്യാ​പ​ക​രെ​യും അ​ഥി​തി​ക​ളെ​യും ഘോ​ഷ​യാ​ത്ര​യാ​യാ​ണ് സ്‌​കൂളിലെ സം​ഗ​മ​വേ​ദി​യി​ലേ​യ്ക്ക് ആ​ന​യി​ച്ച​ത്.
മാനേ​ജ​ര്‍ ഫാ. ​റോ​യ് വ​ള്ളി​യാം​ത​ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ ലീ​ഡ​റാ​യി​രു​ന്ന മ​ജീ​ദ് കു​റു​പ്പ​ച്ച​ന്‍​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​പ​ക മാ​നേ​ജ​രാ​യി​രു​ന്ന ഫാ. ​മാ​ത്യു ജെ ​കൊ​ട്ടു​കാ​പ്പ​ള്ളി​യു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും കോ​ര്‍​പറേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ബി​നോ​യ് പു​ര​യി​ട​ത്തി​ല്‍ നി​ര്‍​വ്വ​ഹി​ച്ചു.
നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച മു​ന്‍​മ​ന്ത്രി പി. ​സി​റി​യ​ക് ജോ​ണി​നെ​യും അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. പൂ​ര്‍​വാ​ധ്യാ​പ​ക​രാ​യ മാ​ത്യു അ​ര​ഞ്ഞാ​ണോ​ലി​യ്ക്ക​ല്‍, വി.​ഇ. ജോ​യ്, ജോ​ണ്‍ കു​ന്ന​ത്തേ​ട്ട്, ടി. ​ജോ​സ​ഫ്, വി.​എ. മൂ​സ, ജോ​സ് മ​ണി​ക്കു​ഴി​യി​ല്‍, അ​ബ്ദു​റ​ഹി​മാ​ന്‍ വ​ള്ളി​യോ​ത്ത്, വി.​എം. ജോ​സ​ഫ്, മേ​ഴ്‌​സി ജോ​ണ്‍, അ​മ്മി​ണി, മേ​ഴ്‌​സി കൊ​ച്ചു​പ​രു​യ്ക്ക​ല്‍, പെ​ണ്ണ​മ്മ ജോ​സ​ഫ്, ഗ്രേ​സി വേ​ഴ​മ്പു​തോ​ട്ട​ത്തി​ല്‍ എ​ന്നി​വ​രും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പൽ‍ സി​ബി​ച്ച​ന്‍ മാ​ത്യു, ന​സ്‌​റ​ത്ത് യു​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ജോ​സ് തോ​ട്ട​പ്പ​ള്ളി​ല്‍, എ​ല്‍​പി സ്‌​കൂ​ള്‍ പ്രാ​ധാ​നാ​ധ്യാ​പി​ക പ്ര​സ​ന്ന അ​ര​ഞ്ഞാ​ണോ​ലി​ക്ക​ല്‍, പ്രോ​ഗ്രാം കോ​-ഓർഡി​നേ​റ്റ​ര്‍ രാ​ജു ജോ​ണ്‍, വി.​എ.​മു​ഹ​മ്മ​ദ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.