30 പ​വ​ന്‍ സ്വ​ര്‍​ണമോഷണം: ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ല്‍
Tuesday, October 15, 2019 12:36 AM IST
നാ​ദാ​പു​രം: പാ​റ​ക്ക​ട​വ് വേ​വ​ത്ത് വീ​ട് കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ വീ​ട്ട് ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ല്‍.
വെ​ള്ളൂ​ര്‍ ചാ​ല​പ്പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കു​റ്റ്യാ​ടി വ​ട​യം സ്വ​ദേ​ശി​നി പു​തു​വാ​ണ്ടി​യി​ല്‍ ഹാ​ജ​റ (36)യെ​യാ​ണ് വ​ള​യം സി​ഐഎ.​വി. ജോ​ണ്‍, എ​സ്ഐ ആ​ര്‍.​സി. ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണ​ത്തി​നുശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഹാ​ജ​റ തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​ഞ്ചേ​രി ജ​വാ​ന്‍ റോ​ഡി​ല്‍ വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
വേ​വ​ത്തെ പീ​റ്റ​യി​ല്‍ ഇ​സ്മാ​യി​ലി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും 30 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​മാ​ണ് ഇ​ക്ക​ഴി​ഞ്ഞ 10-ാം തി​യതി മോ​ഷ​ണം പോ​യ​ത്. വാ​ട​ക വീ​ട്ടി​ല്‍ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ല്‍ ക​ള​വ് മു​ത​ലു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും വി​ല്‍​പ​ന ന​ട​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്ത ശേ​ഷം വീ​ണ്ടെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി ഇ​സ്മാ​യി​ലി​ന്‍റെ വീ​ട്ടി​ല്‍ വേ​ല​ക്കാ​രി​യാ​യി​രു​ന്നു ഹാ​ജി​റ. ഒ​മ്പ​താം തിയ​തി വൈ​കു​ന്നേ​ര​ത്തോ​ടെ വെ​ള്ളൂ​രി​ലെ വാ​ട​ക വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ ഹാ​ജി​റ രാ​ത്രി ഏ​ഴി​ന് ഇ​സ്മാ​യി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും വീ​ട്ടു​കാ​ര്‍ ഉ​റ​ങ്ങും വ​രെ ഒ​ളി​ച്ചി​രി​ക്കു​ക​യ​യി​രു​ന്നു.
മോ​ഷ​ണ​ത്തി​ന് മു​ന്‍ കൂ​ട്ടി തീ​രു​മാ​നി​ച്ച പ്ര​കാ​രം തു​റ​ന്ന് വച്ച വാ​തി​ല്‍ വ​ഴി മു​ക​ള്‍ നി​ല​യി​ലെ​ത്തി അ​ല​മാ​ര​യി​ല്‍ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​സ്മാ​യി​ലി​ന്‍റെ ഭാ​ര്യ ന​സീ​മ​യു​ടെ മ​ക്ക​ളു​ടെ​യും ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ പ്ര​തി നേ​രം പു​ല​രും വ​രെ കാ​ര്‍ ഷെ​ഡിലും മ​റ്റും ക​ഴി​ച്ച് കൂ​ട്ടി​യ ശേ​ഷം ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. അ​ഡി എ​സ്ഐ കെ.​പി. ജ​യ​ന്‍, കെ. ​മു​ഹ​മ്മ​ദ​ലി സി​ഇ​ഒ​മാ​രാ​യ ഇ. ​രാ​ജേ​ഷ് കു​മാ​ര്‍, ടി.​പി. ര​ഞ്ജി​ഷ്, സു​ബി​ന എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

തൊ​ണ്ടിമു​ത​ല്‍ തി​രി​ച്ച​റി​യാ​നെ​ത്തി​യ വീ​ട്ട​മ്മ ബോ​ധ​ര​ഹി​ത​യാ​യി

നാ​ദാ​പു​രം: പാ​റ​ക്ക​ട​വ് വേ​വ​ത്ത് വീ​ട് കു​ത്തി തു​റ​ന്ന് ക​ള​വ് ചെ​യ്ത തൊ​ണ്ടി മു​ത​ലു​ക​ള്‍ തി​രി​ച്ച​റി​യാ​നെ​ത്തി​യ വീ​ട്ട​മ്മ ബോ​ധം കെ​ട്ട് വീ​ണു.
മോ​ഷ​ണ കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഹാ​ജ​റ​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ തൊ​ണ്ടി മു​ത​ലു​ക​ള്‍ തി​രി​ച്ച​റി​യാ​നും മ​റ്റു​മാ​യി ആ​ഭ​ര​ണ​ങ്ങ​ളു​ടെ ഉ​ട​മ​യാ​യ ഇ​സ്മാ​യി​ലി​ന്‍റെ ഭാ​ര്യ ന​സീ​മ​യെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു. വീ​ട്ടു​കാ​രോ​ട് അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ ഹാ​ജി​റ​യെ വീ​ട്ടി​ലെ അം​ഗ​ത്തെ പോ​ലെ​യാ​ണ് ക​രു​തി​യി​രു​ന്ന​തെ​ന്ന് ന​സീ​മ​യു​ടെ വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
മോ​ഷ​ണം ന​ട​ന്ന​തി​ന് പി​ന്നാ​ലെ പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ പോ​ലും ന​സീ​മ​യും കു​ടും​ബാം​ഗ​ങ്ങ​ളും ഹാ​ജി​റ​ക്കെ​തി​രേ മൊ​ഴി കൊ​ടു​ത്തി​രു​ന്നി​ല്ല.
ക​ള​വ് ന​ട​ന്ന​തി​ന് പി​ന്നാ​ലെ ക​ള്ള​ന്‍ ക​പ്പ​ലി​ല്‍ ത​ന്നെ​യെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഹാ​ജി​റ​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത​റി​ഞ്ഞ പ്ര​തി തൃ​ശൂർ‍ ഭാ​ഗ​ത്തേ​ക്ക് ഒ​ളി​വി​ല്‍ പോ​വു​ക​യും മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പേ​ക്ഷി​ക്കു​ക​യു​ം ചെയ്തു.
ഫോ​ണ്‍ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് സം​ഘം തൃ​ശൂ​രി​ലെ​ത്തി​യെ​ങ്കി​ലും ഹാ​ജ​റ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
ഇ​തി​നി​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്ന​ത​റി​ഞ്ഞ പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ല്‍ ക​ള​വ് ന​ട​ത്തി​യോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​ഐ എ.​വി. ജോ​ണ്‍ പ​റ​ഞ്ഞു.