പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി-വൃ​ക്ഷ​ത്തൈ ന​ടീ​ലും പ​രി​പാ​ല​ന​വും: ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, October 16, 2019 12:17 AM IST
തി​രു​വ​മ്പാ​ടി: പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി - വൃ​ക്ഷ​തൈ ന​ട​ലും പ​രി​പാ​ല​ന​വും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ആ​വാ​സി​ന്‍റെ യും ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​മ്പാ​ടി​യി​ലെ മൃ​ഗാ​ശു​പ​ത്രി - ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈക​ൾ ന​ട്ട് പ​രി​പാ​ല​ന​പ​ദ്ധ​തി​ക്ക് ആ​രം​ഭം കു​റി​ച്ചു.

പ​രി​പാ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശീ​മ​കൊ​ന്ന കൊ​ണ്ട് ജൈ​വ​വേ​ലി ഉ​ണ്ടാ​ക്കി വൃ​ക്ഷ​ത്തൈ​ക​ൾ സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ വൃ​ക്ഷ​തൈ ന​ട്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​വാ​സ് വൈ​സ്ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു​കു​മാ​രി. എ.​എം അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഗോ​പാ​ല​ൻ, പ​ഞ്ചാ​യ​ത്ത് മെം​മ്പ​ർ ബോ​സ് ജേ​ക്ക​ബ്, പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് കാ​വാ​ലം, സെ​ക്ര​ട്ട​റി കെ.​ടി. സെ​ബാ​സ്റ്റ്യ​ൻ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​സി. എ​ൻ​ജി​നി​യ​ർ പി.​എ​സ്. അ​മ​ൽ, ആ​വാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​ന്ദ​ര​ൻ. പ്ര​ണ​വം, മി​നി രാ​ജു, പി.​ബി. ഷാ​ഗി​ൻ, ന​ന്ദു നാ​രാ​യ​ണ​ൻ, അ​നാ​മി​ക ബി​ജു, അ​ശ്വ​തി ച​ന്ദ്ര​ൻ, ബി​ന്ദു മ​ന്ദാ​ര​ത്തി​ൽ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബ​ഡു തൈ​ക​ളാ​യ മാ​വ്, പ്ലാ​വ് എ​ന്നി​വ​യും റം​മ്പൂ​ട്ടാ​ൻ, ആ​ഞ്ഞി​ലി, ഇ​ല​വ​ങ്ക​ലം, ഇ​ല​ഞ്ഞി, ഞാ​വ​ൽ ഔ​ഷ​ധ​ചെ​ടി​ക​ളാ​യ കൂ​വ​ളം, നെ​ല്ലി, അ​ശോ​കം, വാ​ത​ക്കൊ​ല്ലി, കു​മി​ഴ് എ​ന്നീ തൈ​ക​ളു​മാ​ണ് ആ​വാ​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട്ട​ത്. പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​മു​ണ്ടെ​ന്ന് ആ​വാ​സ് ഭാ​ര​വാ​ഹി​ക​ള​റി​യി​ച്ചു.