മ​ന്ത്രി ആ​ദ്യം സ്മാ​ർ​ട്ടാ​ക്കേ​ണ്ട​ത് എ​ക്സൈ​സ് വ​കു​പ്പും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളും: കോ​ൺ​ഗ്ര​സ്
Wednesday, October 16, 2019 12:17 AM IST
പേ​രാ​മ്പ്ര: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ടാ​ക്കാ​ൻ പാ​ഞ്ഞു ന​ട​ക്കു​ന്ന മ​ന്ത്രി ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ സ്വ​ന്തം വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നു പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജി​തേ​ഷ് മു​തു​കാ​ട്. നാ​ട്ടി​ൽ വ്യാ​ജ ചാ​രാ​യ നി​ർ​മാ​ണം വ്യാ​പ​ക​മാ​ണ്.​ക​ഞ്ചാ​വു​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്നു.
ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓഫീ​സി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ മ​ന്ത്രി ത​യാ​റാ​ക​ണം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പൊ​തു ജ​ന​ങ്ങ​ൾ സ​ദാ ബ​ന്ധ​പ്പെ​ടു​ന്ന നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലും മ​ന്ത്രി ഉ​ട​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്നും ജി​തേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.