മ​ദ്യ​ഷാ​പ്പ് ലൈ​സ​ൻ​സ്; പ​ഞ്ചാ​യ​ത്തിനെതി​രേ മ​ദ്യ​നി​രോ​ധ​ന സ​മി​തി
Wednesday, October 16, 2019 12:17 AM IST
തി​രു​വ​മ്പാ​ടി: അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​ഷാ​പ്പി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ​ഞ്ചാ​യ​ത്തി​നു ന​ൽ​കി​യ ഭീ​മ​ഹ​ർ​ജി കു​പ്പ​ത്തൊ​ട്ടി​യി​ൽ ക​ള​ഞ്ഞു മ​ദ്യ രാ​ജാ​ക്ക​ന്മാ​ർ​ക്കു ലൈ​സ​ൻ​സ് ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.
മ​ദ്യ​ഷാ​പ്പി​നെ​തി​രെ​യു​ള്ള സ​മ​ര പ​ര​മ്പ​ര​ക​ളി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​ൻ തീ​രു​മാ​നി​ച്ച യോ​ഗം സം​യു​ക്ത സ​മി​തി ചെ​യ​ർ​മാ​ൻ എ.​കെ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പു​ന​ത്തി​ൽ വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. സി​ദ്ദി​ഖ്, കോ​ഴ​ഞ്ചേ​രി ദാ​മോ​ദ​ര​ൻ, ജ​സീ​ൽ ചേ​ന്ദ​മം​ഗ​ലൂ​ർ, അ​ബ്ര​ഹാം ജോ​സ​ഫ്, എം.​എ. സൗ​ദ, എ. ​സ​ജ്ന, വി. ​സു​ഹ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.