മു​പ്പ​താം​മൈ​ലി​ൽ പു​ലി​യെ ക​ണ്ടു​വെ​ന്ന് അ​ഭ്യൂ​ഹം; ഭീ​തി​യോ​ടെ നാ​ട്ടു​കാ​ർ
Wednesday, October 16, 2019 12:19 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്തി​ന​ടു​ത്ത് മു​പ്പ​താം​മൈ​ലി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ ല​ക്ഷം​വീ​ടി​ന് സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ത്തി​ൽ തെ​ങ്ങു​ക​യ​റു​ന്ന​തി​നി​ടെ ചെ​ത്ത് തൊ​ഴി​ലാ​ളി​യാ​ണ് പു​ലി​യെ ക​ണ്ടു​വെ​ന്നു​ള്ള വി​വ​രം നാ​ട്ടി​ൽ അ​റി​യി​ച്ച​ത്.
കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടു​ന്ന​തും പ​ന്നി അ​ല​മു​റ​യി​ടു​ന്ന​ത് കേ​ൾ​ക്കു​ക​യും ചെ​യ്തുവെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ക​ക്ക​യം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ടു​മൂ​ടി​യ കൃ​ഷി​യി​ട​ത്തി​ലു​ള്ള ചെ​ളി​കു​ഴി​യി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ കാ​ൽ​പ്പാ​ടു​ക​ളും മ​റ്റും ക​ണ്ടു​വെ​ന്നും എ​ന്നാ​ൽ പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​യു​റ​പ്പി​ക്കു​ക​യും പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. ഇ​രു​ട്ടാ​യ​തി​നാ​ൽ വ്യ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ നാ​ളെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ക​ക്ക​യം ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ ശ്രീ​ജി​ത്ത് അ​റി​യി​ച്ചു.
കൂ​രാ​ച്ചു​ണ്ട് എ​എ​സ്ഐ കെ. ​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പാ​ണ് ക​രി​യാ​ത്തും​പാ​റ ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പം പു​ല​ർ​ച്ചെ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ൻ റോ​ഡി​നു കു​റു​കെ പു​ലി ക​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്ന സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.
കൂ​ടാ​തെ സ​മീ​പ​മു​ള്ള മീ​ൻ​മു​ട്ടി​യി​ലും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ർ​ഷ​ക​ൻ പു​ലി​യെ ക​ണ്ടു​വെ​ന്ന സം​ഭ​വ​വു​മു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നി​ര​ന്ത​രം ഉ​ണ്ടാ​യി​ട്ടും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ഈ ​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.