വോ​ളി​ബോ​ൾ കോ​ർ​ട്ടി​ലെ ലൈ​റ്റു​ക​ളും നെ​റ്റും ന​ശി​പ്പി​ച്ച നി​ല​യി​ൽ
Thursday, October 17, 2019 12:33 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഊ​ര​ത്ത് നെ​ല്ലി​യു​ള്ള പ​റ​മ്പി​ലെ ത​യ്യു​ള്ള​തി​ൽ മീ​ത്ത​ൽ രാ​മ​ൻ നാ​യ​ർ ആ​ൻഡ് സ​ൺ​സ് സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ലെ എ​ട്ട് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും നെ​റ്റും ന​ശി​പ്പി​ച്ച നി​ല​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഇവ ന​ശി​പ്പി​ച്ച​ത് എ​ന്നാ​ണ് സൂ​ച​ന.
കാ​ല​ത്ത് പ​രി​ശീ​ല​ന​ത്തി​ന്ന് എ​ത്തി​യ വി​ദ്യാ​ർ​ഥിക​ളാ​ണ് ഇ​വ ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. പ​രി​സ​ര​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥിക​ളും മ​റ്റും നി​ര​ന്ത​മാ​യി വോ​ളി​ബോ​ൾ പ​രി​ശീ​ല​ന​വും ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഇ​വി​ടെ വ​ച്ചാ​ണ്. ഏ​ക​ദേ​ശം മു​പ്പ​ത്തി​യ​ഞ്ചാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ബ​ന്ധ​പെ​ട്ട​വ​രു​ടെ പ​രാ​തി​യേ തു​ട​ർ​ന്ന് കു​റ്റ്യാ​ടി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.