30 പ​വ​ന്‍ മോ​ഷ​ണം: പ്ര​തിയുമായി‍ തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി
Thursday, October 17, 2019 11:50 PM IST
നാ​ദാ​പു​രം: 30 പ​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടിച്ച കേ​സി​ല്‍ റി​മാ​ൻഡില്‍ ക​ഴി​യു​ന്ന പ്ര​തി​യെ വ​ള​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി. മോ​ഷ​ണം ന​ട​ന്ന ഇ​സ്മ​യി​ലി​ന്‍റെ വീ​ട്ട് ജോ​ലി​ക്കാ​രി വെ​ള്ളൂ​ര്‍ ചാ​ല​പ്പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കു​റ്റ്യാ​ടി വ​ട​യം സ്വ​ദേ​ശി​നി പു​തു​വാ​ണ്ടി​യി​ല്‍ ഹാ​ജ​റ (36)യെ​യാ​ണ് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നും വി​ല്‍​പ​ന ന​ട​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.

നാ​ല് ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട് കി​ട്ടി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പ്ര​തി​യെ പാ​നൂ​ര്‍ ക​ട​വ​ത്തൂ​രി​ല്‍ കൊ​ണ്ട് പോ​യി പോ​ലീ​സ് തെ​ളി​വെ​ടു​ത്തു. പീ​റ്റ​യി​ല്‍ ഇ​സ്മാ​യി​ലി​ന്‍റെെ വീ​ട്ടി​ല്‍ നി​ന്നും ക​ഴി​ഞ്ഞ പ​ത്താം തി​യ്യ​തി മു​പ്പ​ത് പ​വ​ന്‍ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​റ താ​മ​സി​ച്ച വെ​ള്ളൂ​രി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. വിറ്റതിന്‍റെ ബാക്കി ആ​ഭ​ര​ണ​ങ്ങ​ള്‍ വീ​ട്ട് പ​റ​മ്പി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.