കു​ന്നു​മ്മ​ല്‍ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ഇ​ന്ന്
Thursday, October 17, 2019 11:50 PM IST
പേ​രാ​മ്പ്ര: കു​ന്നു​മ്മ​ല്‍ ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം ഇ​ന്നും നാ​ളെ​യു​മാ​യി ച​ങ്ങ​രോ​ത്ത് എ​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ശാ​സ്ത്ര​മേ​ള, ഗ​ണി​ത​ശാ​സ്ത്ര മേ​ള, സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള, പ്ര​വൃത്തി പ​രി​ച​യ മേ​ള എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി 88 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നും 3000ല്‍ ​പ​രം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ 100 ഓ​ളം മ​ത്സ​ര ഇ​ന​ങ്ങ​ളി​ല്‍ മാ​റ്റു​ര​യ്ക്കും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​കെ. ലീ​ല, ക​ണ്‍​വീ​ന​ര്‍ കെ.​കെ. യൂ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ബ്ദു​ള്‍ സ​ലാം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ന്‍.​സി. അ​ബ്ദു​റ​ഹ്മാ​ന്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് എം. ​സു​ലൈ​മാ​ന്‍, ശി​ഹാ​ബ് ക​ന്നാ​ട്ടി, എം.​കെ. അ​ബ്ദു​ള്‍ റ​ഷീ​ദ്, എം.​കെ. നി​സാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.