ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ട​ത്തി​നി​ട​യി​ൽ ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, October 18, 2019 10:35 PM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര - ഉ​ള്ളി​യേ​രി റൂ​ട്ടി​ൽ പു​തി​യാ​പ്പു​റ​ത്ത് ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ട​ത്തി​നി​ട​യി​ല്‍ ബ​സി​ന​ടി​യി​ല്‍​പെ​ട്ട് ഇ​രു ച​ക്ര വാ​ഹ​ന യാ​ത്രി​ക​ന്‍ മ​രി​ച്ചു. മൂ​ലാ​ട് പെ​ര​വ​ച്ചേ​രി ന​ടു​വി​ലെ വീ​ട്ടി​ല്‍ ബാ​ല​ന്‍ നാ​യ​ര്‍ (68) ക്കാ​ണ് ദാ​രു​ണാ​ന്ത്യം. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​റ്റ്യാ​ടി കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ ഓ​ടു​ന്ന സി​ഗ്മ ക​മ്പ​നി​യു​ടെ ര​ണ്ട് ബ​സു​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​ര ഓ​ട്ടം കാ​ര​ണ​മാ​ണ് ഇ​രു ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ൻ മരിച്ചത്.

എ​ക്‌​സൈ​സ് വ​കു​പ്പി​ല്‍ നി​ന്നും റി​ട്ട​യ​ര്‍ ചെ​യ്ത ശേ​ഷം വീ​ടി​ന് സ​മീ​പം ക​ച്ച​വ​ടം ചെ​യ്ത് വ​രു​ക​യാ​ണ് ഇ​ദ്ദേ​ഹം. മൂ​ലാ​ട് റോ​ഡി​ല്‍ നി​ന്നും മെ​യി​ന്‍ റോ​ഡി​ലേ​ക്ക് ക​യ​റി​യ ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ര​നെ ബ​സ് ത​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന ബ​സ് ഇ​രു​ച​ക്ര യാ​ത്ര​ക്കാ​ര​നു​മാ​യി 40 മീ​റ്റ​റോ​ളം മു​ന്നോ​ട്ട് പോ​യ ശേ​ഷ​മാ​ണ് നി​ന്ന​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ര്‍ ബ​സി​ന്‍റെ മു​ന്‍ ച​ക്ര​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍​ക്ക് ഇ​യാ​ളെ ബ​സി​ന​ടി​യി​ൽ നി​ന്നെ​ടു​ക്കാ​ന്‍ ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി വ​ന്നു.

കാ​ലി​നും ത​ല​ക്കും സാ​ര​മാ​യി പ​രു​ക്കേ​റ്റ ബാ​ല​നെ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ദി​ര​യാ​ണ് ബാ​ല​ന്‍​നാ​യ​രു​ടെ ഭാ​ര്യ.

മ​ക്ക​ള്‍: ബി​നീ​ഷ് (മ​ല​ബാ​ര്‍ ഗോ​ള്‍​ഡ്, മ​ല​പ്പു​റം), ബി​ജി​ല (ഡ​ല്‍​ഹി). മ​രു​മ​ക്ക​ള്‍ ഭാ​വ​ന, സു​ജി​ത്ത് (ഡ​ല്‍​ഹി). സ​ഹോ​ദ​ര​ങ്ങ​ള്‍: ഓ​മ​ന അ​മ്മ, ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, അ​ച്ചു​ത​ന്‍ നാ​യ​ര്‍, അ​പ്പു നാ​യ​ര്‍, രാ​ജ​ന്‍. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടു വ​ള​പ്പി​ല്‍.