എം​ഇ​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ര്‍​ഷി​കാ​ഘോ​ഷം
Saturday, October 19, 2019 12:28 AM IST
കോ​ഴി​ക്കോ​ട് : മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​കം എം​ഇ​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കു​മെ​ന്ന് എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ. ഫ​സ​ല്‍ ഗ​ഫൂ​ര്‍ അ​റി​യി​ച്ചു.
22, 23,24 തി​യതി​ക​ളി​ല്‍ കോ​ഴി​ക്കോ​ട്ടും പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലും എ​റ​ണാ​കു​ള​ത്തും ഗാ​ന്ധി​സം ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ എ​ന്ന വി​ഷ​യ​ത്തി​ല്‍ തു​ഷാ​ര്‍ ഗാ​ന്ധി​ പ്ര​ഭാ​ഷ​ണം ന​ട​ക്കും. 22-ന്കോ​ഴി​ക്കോ​ട് ടാ​ഗോ​ര്‍ സെ​ന്‍റി​ന​റി ഹാ​ളി​ല്‍ ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് ആ​ദ്യ പ്ര​ഭാ​ഷ​ണം ന​ട​ക്കും. എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി​ജി​യു​ടെ പൗ​ത്ര​ന്‍ ഗോ​പാ​ല്‍ ഗാ​ന്ധി, പ്ര​പൗ​ത്ര​ന്‍​മാ​രാ​യ ഡോ ​ആ​ന​ന്ദ്‌​ഗോ​കാ​ക്ക് ഗാ​ന്ധി, രാ​ജ്‌​മോ​ഹ​ന്‍ ഗാ​ന്ധി തു​ട​ങ്ങി​യ​വ​രും, നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റ പൗ​ത്ര​ന്‍ സു​ഖാ​ട്ടോ​റോ​യ്, ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി​യു​ടെ മ​ക​ന്‍ അ​നി​ല്‍ ശാ​സ്ത്രി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.
ഗാ​ന്ധി ദ​ര്‍​ശ​ന്‍ യാ​ത്ര, ഗാ​ന്ധി​യ​ന്‍ ഡോ​ക്യു​മെ​ന്‍റ​റി, ഗാ​ന്ധി​യ​ന്‍ സി​നി​മ​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, ചെ​യ​റു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍ തുടങ്ങിയവയും ന​ട​ക്കും.​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ടി. സ​ക്കീ​ര്‍ ഹു​സൈ​ന്‍, പി.​കെ. അ​ബ്ദു​ള്‍ ല​ത്തീ​ഫ്, എ.ടി.​എം. അ​ഷ​റ​ഫ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.