പേ​രോ​ട് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി: ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്
Sunday, October 20, 2019 12:07 AM IST
നാ​ദാ​പു​രം:​ സം​സ്ഥാ​ന പാ​ത​യി​ല്‍ പേ​രോ​ട് ടൗ​ണി​ല്‍ പാ​റ​ക്ക​ട​വ് ജം​ഗ്ഷ​നി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്. ഓ​ട്ടോ ഡ്രൈ​വ​ര്‍ മു​ട​വ​ന്തേ​രി​യി​ലെ കൊ​ളേ​മ്മ​ല്‍ അ​ഷ്‌​റ​ഫ് (54)നാ​ണ് പ​രി​ക്കേ​റ്റ​ത്.​ശ​നി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടിനാണ് മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി ഇ​ടി​ച്ച​ത്.​

പാ​റ​ക്ക​ട​വ് റോ​ഡി​ല്‍ നി​ന്ന് സം​സ്ഥാ​ന പാ​ത​യി​ലേ​ക്ക് അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച് ക​യ​റി​യ കെ ​എ​ല്‍ 56 ടി 6277 ​ന​മ്പ​ര്‍ ഇ​യോ​ണ്‍ കാ​ര്‍ തു​ണേ​രി ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഗു​ഡ്‌​സ് ഓ​ട്ടോ​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ടി​ച്ച് തെ​റി​പ്പി​ച്ച ഓ​ട്ടോ മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചു.