പാ​ക്കോ​യി പാ​ലം പു​ന​ര്‍ നി​ര്‍​മിച്ചില്ല; പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍
Sunday, October 20, 2019 12:16 AM IST
നാ​ദാ​പു​രം: പ്ര​ള​യ​ത്തി​ല്‍ പാ​ലം ഒ​ലി​ച്ചു​പോ​യ​തി​നെ തു​ട​ര്‍​ന്ന് മ​റു​ക​ര​യി​ലെ​ത്താ​നാ​വാ​തെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രി​തം പേ​റു​ന്നു. വാ​ണി​മേ​ല്‍ ന​രി​പ്പറ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​മ​സ​ക്കാ​രാ​ണ് ഒ​റ്റ​പ്പെ​ട്ട​ത്.​ ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലാ​ണ് കോ​ണ്‍​ക്രീ​റ്റ് പാ​ലം ഒ​ലി​ച്ചു​പോ​യ​ത്.

പാ​ലം അ​ടി​യ​ന്തര​മാ​യി പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന് ഇ.​കെ.​വി​ജ​യ​ന്‍ എം​എ​ല്‍എയു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വാ​ണി​മേ​ല്‍, ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും നാ​ട്ടു​കാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി ജ​ന​കീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ വി​ളി​ച്ചു ചേ​ര്‍​ത്തി​രു​ന്നു.

യോ​ഗ​ത്തി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ലം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. പി.​വി.​അ​ബ്ദു​ല്‍ വ​ഹാ​ബ് എം​പി​യു​ടെ ഫ​ണ്ടി​ല്‍ നി​ന്ന് ല​ഭി​ച്ച തു​ക ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പാ​ലം നി​ര്‍​മിച്ച​ത്. ന​രി​പ്പ​റ്റ ന​മ്പ്യ​ത്താം​ക്കു​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വാ​ണി​മേ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്രാ സൗ​ക​ര്യം നി​ല​ച്ചതി​നാ​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ ചു​റ്റി തി​രി​ഞ്ഞാ​ണ് ആ​ളു​ക​ളി​പ്പോ​ള്‍ യാ​ത്ര ചെ​യ്യു​ന്ന​ത്.