ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​ന​വും റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്കര​ണ ക്ലാ​സും സംഘടിപ്പിച്ചു
Monday, October 21, 2019 12:08 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​ന​വും റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. സാ​യി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റും സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ സി​നീ​ഷ് കു​മാ​ർ സാ​യി ക്ലാ​സ് ന​യി​ച്ചു.
പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​നു​വ​ർ​ത്തി​ക്കേ​ണ്ട ജീ​വ​ൻ-​ര​ക്ഷാ മാ​ർ​ഗങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ സ്വാ​യ​ക്ത​മാ​ക്കി. കൂ​ടാ​തെ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ്കൂ​ൾ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീം ​രൂ​പീ​ക​രി​ച്ചു. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള, ന​ന്മ​യു​ള്ള മ​നു​ഷ്യ​രാ​യി മാ​റു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നു​ചേ​ർ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്തു.
സ്കൗ​ട്ട് മാ​സ്റ്റ​ർ ഷീ​ൻ പി ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൗ​ട്ട് അ​ഖി​ൽ പ്ര​കാ​ശ്, സ്കൗ​ട്ട് അ​ല​ൻ ജേ​ക്ക​ബ്, ഡെ​ലീ​ഷ​വി​ൽ​സ​ൺ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടീ​മം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ, പ്ര​ജീ​ഷ്,ഗൈ​ഡ് ക്യാ​പ്റ്റ​ൻ ഹെ​ക്സീ​ന ടീ​ച്ച​ർ, ട്രൂ​പ്പ് ലീ​ഡ​ർ ഏ​ബ​ൽ എ​സ് മാ​ത്യു,ബേ​സി​ൽ കെ ​ജോ​ർ​ജ്, മി​ഥു​ൻ ഷാ​ജി, ക​മ്പ​നി ലീ​ഡ​ർ ദൃ​ശ്യ സ​ന്തോ​ഷ്, അ​നു മ​നോ​ജ്,ഐ​റി​ൻ സ​ജി, സോ​ന മ​നോ​ജ്, അ​ല​ൻ ഷി​ബു,വി​ഷ്ണു ദാ​സ്, നി​ർ​മ്മ​ൽ വി​നോ​യ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.