കേ​ര​ളോ​ത്സ​വം തുടങ്ങി
Monday, October 21, 2019 12:10 AM IST
തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. അ​ത്‌ല​റ്റി​ക്സ് ഇ​ന​ങ്ങ​ൾ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ല്ലു​രാം​പാ​റ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വന​ട​ന്നു. വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ പു​ല്ലു​രാം​പാ​റ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലും ഷ​ട്ടി​ൽ ടൂ​ർ​ണ്ണ​മെ​ന്‍റ് മ​രി​യ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും ര​ച​നാ മ​ത്സ​ര​ങ്ങ​ൾ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​ലും ശ​നി​യാ​ഴ്ച ന​ട​ന്നു. 27 ന് ​നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​രു​വ ഞ്ഞി​പ്പു​ഴ​യി​ൽ ന​ട​ക്കും. ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ കോ​സ്മോ​സ് ക്ല​ബ്ബ് തി​രു​വ​മ്പാ​ടി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ ന​ട​ക്കും. പു​ന്ന​ക്ക​ൽ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ​ക്രി​ക്ക​റ്റ് മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ക​ലാ​മ​ൽ​സ​ര​ങ്ങ​ൾ തി​രു​വ​മ്പാ​ടി ഹൈ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റും.