ഫ​ബീ​ല​യെ അനുമോദിച്ചു
Monday, October 21, 2019 11:36 PM IST
മ​ങ്ക​ട: കേ​ര​ള പി​എ​സ‌്സി ഒ​ന്നാം​റാ​ങ്ക് ജേ​താ​വ് സി.​കെ.​ഫ​ബീ​ല​യ്ക്ക് ജ​ന്മനാ​ടി​ന്‍റെ അനു മോദനം. ക​രി​ഞ്ചാ​പ്പാ​ടി​യി​ലെ നാ​നാ​ട്ടി​ൽ ഷ​മീ​ർ ബാ​ബു​വി​ന്‍റെ ഭാ​ര്യ സി.​കെ.​ഫ​ബീ​ല​യെ ക​രി​ഞ്ചാ​പ്പാ​ടി സ്പ​ർ​ശം കൂ​ട്ടാ​യ്മ​യാ​ണ് അനുമോദിച്ച​ത്. കൂ​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ബ്ദു​ൾ റ​ഹൂ​ഫ് ക​രു​വ​ള്ളി അ​ധ്യ​ക്ഷ​ത വഹിച്ചു.

കോ​ഡൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി.​ഷാ​ജി, വാ​ർ​ഡ് മെം​ബ​ർ മ​ച്ചി​ങ്ങ​ൽ മു​ഹ​മ്മ​ദ്, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​അ​ബ്ദു​ൾ സ​ലാം, കു​റു​വ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കോ​ട്ടോ​ല അ​ബ്ദു​ൾ അ​സീ​സ്, സ്പ​ർ​ശം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ള്ളി​യാ​ലി​ൽ റ​ഫീ​ഖ്, ഷ​മീ​ർ രാ​മ​പു​രം, സെ​യ്ഫു​ദീ​ൻ പ​റ​ന്പ​ൻ, സ​ക്കീ​ർ മ​ച്ചി​ങ്ങ​ൽ, പി.​അ​ബ്ദു​ൾ റ​ഹി​മാ​ൻ മു​സ്ല്യാ​ർ, കെ.​എ​ൻ.​എ ഹ​മീ​ദ ഒ​റ്റ​ത്ത​റ, ബാ​പ്പു​ട്ടി കോ​ട്ടോ​ല, ജ​ലീ​ൽ മേ​ലേ​തി​ൽ, മാ​നു​വി​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക ജൂ​ണി​യ​ർ (ഇം​ഗ്ലി​ഷ്) ലി​സ്റ്റി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഫ​ബീ​ല കൊ​ണ്ടോ​ട്ടി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, മേ​ൽ​മു​റി എം​സി​ടി ട്രെ​യി​നി​ംഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡോ. ​കെ.​എം.​ഷ​രീ​ഫീ​ന്‍റെ കീ​ഴി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. കോ​ഡൂ​ർ ഒ​റ്റ​ത്ത​റ അ​ഞ്ചാം​മു​ട്ടി​യി​ലെ പ​രേ​ത​നാ​യ ചെ​ങ്ങ​ണ​ക്കാ​ട്ടി​ൽ മു​ഹ​മ്മ​ദാ​ലി - പൊ​ൻ​മ​ള വി​ല്ല​ൻ സ​ഫി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.