പാ​ണ്ടി​ക്കോ​ട് ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് 50 പേ​ര്‍​ക്ക് പ​രിക്ക്
Wednesday, October 23, 2019 12:14 AM IST
പേ​രാ​മ്പ്ര: ചെ​മ്പ്ര -പേ​രാ​മ്പ്ര റോ​ഡി​ല്‍ പു​റ്റം​പൊ​യി​ല്‍ പാ​ണ്ടി​ക്കോ​ട് പ​ര​ദേ​വ​താ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വാ​ര്യ​ര്‍​മു​ക്ക് വ​ള​വി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​ന്‍​പ​ത് പേ​ര്‍​ക്ക് പ​രിക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.20നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പേ​രാ​മ്പ്ര​യി​ല്‍ നി​ന്നും കൂ​രാ​ച്ചു​ണ്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​കെ ബ​സും അ​മ്പാ​യ​പ്പാ​റ​യി​ല്‍ നി​ന്നും പേ​രാ​മ്പ്ര​ക്ക് വ​രി​ക​യാ​യി​രു​ന്ന ജ​ന​കീ​യം ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു ബ​സു​ക​ളു​ടെ​യും മു​ന്‍​വ​ശം പൂ​ര്‍​ണ്ണ​മാ​യും ത​ക​ര്‍​ന്നു. പേ​രാ​മ്പ്ര​യി​ല്‍ നി​ന്നെ​ത്തി​യ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ബ​സ് കെ​ട്ടി​വ​ലി​ച്ച് മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് ജ​ന​കീ​യം ബ​സ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. പ​രിക്കേ​റ്റ​വ​രെ ഉ​ട​ന്‍ പേ​രാ​മ്പ്ര​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സാ​ര​മാ​യി പ​രു​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​ടി​ഞ്ഞാ​റെ നാ​ഗ​ത്ത് ശ​ബ​രി(34), മാ​ട്ട​നോ​ട് ച​ന്ദ​ന​ത്തി​ല്‍ നാ​രാ​യ​ണി(70), ബി​ന്ദു, പാ​ണ്ടി​ക്കോ​ട് നാ​യ​ര്‍​പൊ​റ്റ​മ്മ​ല്‍ രാ​ജ​ന്‍(48), ചെ​റു​ക്കാ​ട് പു​ളി​ക്ക​ല്‍ മൈ​ക്കി​ള്‍(48), കൈ​പ്രം ക​രി​ങ്ങാ​റ്റി ല​ക്ഷം​വീ​ട്ടി​ല്‍ ദേ​വി (28), കോ​ടേ​രി​ച്ചാ​ല്‍ ശാ​ര​ദ (65), പാ​ണ്ടി​ക്കോ​ട് പ​ടി​ഞ്ഞാ​റെ പൊ​യി​ല്‍ ക​രു​ണാ​ക​ര​ന്‍ (68), തൈ​യ്യു​ള്ള​തി​ല്‍ ഗോ​പാ​ല​ന്‍ (67) പാ​ണ്ടി​ക്കോ​ട്, വ​ത്സ​ല (40) കു​ന്നു​മ്മ​ല്‍ കൂ​രാ​ച്ചു​ണ്ട്, സ​ഫി​യ ചെ​റു​വോ​ട്ട് (36) മ​ട്ട​നോ​ട്, നി​തി​ന്‍ (14) വി​രു​ണ പു​റ​ത്ത് മ​ട്ട​നോ​ട്, രാ​ജ​ന്‍ (55) ക​ണി​യാ​ങ്ക​ണ്ടി കോ​ടേ​രി​ച്ചാ​ല്‍, നി​ഖി​ല്‍ സ​ജി (18) അ​പ്പ​ക്ക​ല്‍ മ​ട്ട​നോ​ട്, ദാ​മോ​ദ​ര​ന്‍ ന​മ്പ്യാ​ര്‍ മാ​ട്ട​നോ​ട്, കു​ട്ട​ന്‍ ച​ക്കി​ട്ട​പാ​റ എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ലും, അ​രു​ണ്‍ (29) പു​തി​യെ​ടു​ത്ത് കൂ​രാ​ച്ചു​ണ്ട്, സൗ​ദ ഇ​സ്മാ​യി​ല്‍ (40) ത​ട്ടു​മ്പു​റ​ത്ത് കൂ​രാ​ച്ചു​ണ്ട്, സി​ന്ധു (45) ക​ണി​യാ​ങ്ക​ണ്ടി കോ​ടേ​രി​ച്ചാ​ല്‍, നി​ത്യ ദാ​സ് (20), ക​ണി​യാ​ങ്ക​ണ്ടി കോ​ടേ​രി​ച്ചാ​ല്‍, ശ​ങ്ക​ര​ന്‍ (69) വ​ലി​യ പ​റ​മ്പി​ല്‍ ക​ടി​യ​ങ്ങാ​ട്, രാ​ധ (56) കാ​രെ പൊ​യി​ല്‍ കോ​ടേ​രി​ച്ചാ​ല്‍, ജീ​ഷ്മ (34) മ​ട്ട​ത്തി​ല്‍ ക​രി​ക​ണ്ട​ന്‍ പാ​റ, ര​വി (58) അ​രീ​ക്ക​ല്‍ വെ​ങ്ങ​പ്പ​റ്റ, ആ​തി​ര (19) ഇ​രൂ​ക്കു​ന്നു​മ്മ​ല്‍ കോ​ടേ​രി​ച്ചാ​ല്‍, ന​ന്ദ​കാ​ശി​ത (12), വ​ട​ക്കേ പി​രി​യ​ങ്ങ​ല്‍ കൂ​ട്ടാ​ലി​ട, ജ​യ​ശ്രീ (35) മ​ദ​ര്‍ തെ​രേ​സ കോ​ണ്‍​വെ​ന്‍റ്, ഇ​സ്മാ​യി​ല്‍ (49) തോ​ട്ട​ത്തി​ല്‍ ക​ല്‍​പ​ത്തൂ​ര്‍, സു​ബൈ​ദ (35) ന​മ്പി​യ​ത്ത് പൊ​യി​ല്‍ മേ​പ്പ​യൂ​ര്‍, നാ​രാ​യ​ണി (54) ക​രി​ങ്ങാ​റ്റി ചാ​ലി​ല്‍ മീ​ത്ത​ല്‍ കോ​ടേ​രി​ച്ചാ​ല്‍, ത​മ​ന (22) തോ​ട്ട​ത്തി​ല്‍ ക​ല്‍​പ​ത്തൂ​ര്‍, ലൈ​ല (45) തോ​ട്ട​ത്തി​ല്‍ ക​ല്‍​പ​ത്തൂ​ര്‍, വി​ജ​യ​ന്‍ (62) കേ​ളോ​ത്ത് കാ​യ​ണ്ണ, അ​ഫ്സ​ത്ത് (28) കു​രു​ടി​യ​ത്ത് കൂ​രാ​ച്ചു​ണ്ട്, ജോ​ര്‍​ജ് ജോ​സ​ഫ് (55) മാ​ത്തു​കോ​ടി​ക്ക​ല്‍ മോ​യോ​ത്ത് ചാ​ലി​ല്‍, സി​ന്ധു (45) ക​ണി​യാം​ക​ണ്ടി കോ​ടേ​രി​ച്ചാ​ല്‍, ഓ​മ​ന അ​മ്മ (72) തെ​ക്കേ മ​ണി​കു​ലു​ക്കി കോ​ടേ​രി​ച്ചാ​ല്‍, അ​സ്ലം (16) കൈ​മം​ഗ​ലം കാ​വി​ല്‍, ജു​ബൈ​ദി (35) കൊ​ടു​മ​യി​ല്‍ കൂ​രാ​ച്ചു​ണ്ട്, ബോ​ഷ്‌​ന (18) കൊ​ടു​മ​യി​ല്‍ കൂ​രാ​ച്ചു​ണ്ട്, മേ​രി (43) അ​രി​ത്ത​ട​ത്തി​ല്‍ കൂ​രാ​ച്ചു​ണ്ട്, ഷാ​ജു (40) ക​രു​വാ​ര​ക്കു​ണ്ട് പ​ന്നി​ക്കോ​ട്ടൂ​ര്‍, വി​ജ​യ​ന്‍ (40) അ​മ്പ​യ​പ്പാ​റ, വി​നോ​ദ​ന്‍ (39) ച​ന്ദ​ന​ത്തി​ല്‍ മാ​ട്ട​നോ​ട്, സ​ത്യ​ന്‍ (35) പു​ത്ത​ന്‍ പു​ര​യി​ല്‍ പേ​രാ​മ്പ്ര, കു​ഞ്ഞാ​യി​ഷ (50) പു​തു​ക്കു​ടി മീ​ത്ത​ല്‍ പാ​ണ്ടി​ക്കോ​ട്, ശാ​ന്ത ത​ട്ടും​പു​റ​ത്ത് കൂ​രാ​ച്ചു​ണ്ട്, ഗോ​പാ​ല​ന്‍ (64) പാ​ണ്ടി​ക്കോ​ട് എ​ന്നി​വ​രെ പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​യി​ലും ച​ന്ദ്രി​ക ക​ണി​യാ​ങ്ക​ണ്ടി, ശാ​ര​ദ മീ​ത്ത​ലെ വ​ള​പ്പി​ല്‍, അ​നി​ല്‍​കു​മാ​ര്‍ (22) ച​ക്കി​ട്ട​പാ​റ എ​ന്നി​വ​രെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.