സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ഉ​ണ​ര്‍​വേ​കി: മ​ന്ത്രി
Wednesday, October 23, 2019 12:14 AM IST
പേ​രാ​മ്പ്ര: വ​ലി​യ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ട കേ​ര​ള​ത്തി​ന്‍റെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ള്‍ മൂ​ലം ഉ​ത്പാ​ദ​ന വ​ര്‍​ദ്ധ​ന​വും ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​വും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍.
നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പും കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി വെ​ള​ളി​യൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ത​രി​ശി​ട്ടി​രി​ക്കു​ന്ന മു​ഴു​വ​ന്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളിലും കൃ​ഷി​യി​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കൃ​ഷി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​ത്മാ​ര്‍​ത്ഥ​മാ​യ പ​രി​ശ്ര​മം പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​ത്തി​ന് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്പാ​ദ​ന​ക്ഷ​മ​ത സാ​ങ്കേ​തി​ക പ​രി​പാ​ല​ന​ത്തി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ല്‍ സി​പി​സി​ആ​ര്‍​ഐ​യി​ലെ സയ്​ന്‍ി​സ്റ്റ് സി. ​ത​മ്പാ​ന്‍, കീ​ട രോ​ഗ നി​യ​ന്ത്ര​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ പി.​എ​സ്. പ്ര​തി​ഭ, കാ​ര്‍​ഷി​ക വാ​യ്പ മോ​റ​ട്ടോ​റി​യം എ​ന്ന വി​ഷ​യ​ത്തി​ല്‍ ശി​വ​ദാ​സ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. മൂ​സ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ശാ​ര​ദ, കോ​ഴി​ക്കോ​ട് കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. സു​ശീ​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ജി കൊ​ട്ടാ​ര​ക്ക​ല്‍, എം.​കെ. അ​മ്മ​ദ്, എം.​കെ. ചെ​ക്കോ​ട്ടി, ടി.​വി. സ​ത്യ​ന്‍, എ​ട​വ​ന സു​രേ​ന്ദ്ര​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സു​നി​ത ജോ​സ​ഫ്, നൊ​ച്ചാ​ട് കൃ​ഷി ഓ​ഫീ​സ​ര്‍ അ​ശ്വ​തി ഹ​ര്‍​ഷ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.