പേ​രോ​ട് വി​ദ്യാ​ര്‍​ഥിക​ളും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം; പോ​ലീ​സ് ലാ​ത്തി വീ​ശി
Tuesday, November 12, 2019 12:25 AM IST
നാ​ദാ​പു​രം: പേ​രോ​ട് ടൗ​ണി​ല്‍ വി​ദ്യാ​ര്‍​ഥിക​ള്‍ ബ​സി​ല്‍ ക​യ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടുണ്ടായ സം​ഘ​ര്‍​ഷം തടയാൻ പോ​ലീ​സ് ലാ​ത്തി വീ​ശി.
ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ര്‍​ഥിക​ള്‍ ബ​സ് ത​ട​ഞ്ഞ് നി​ര്‍​ത്തി ഡ്രൈ​വ​റെ മ​ര്‍​ദിച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു. ത​ട​യാ​നെ​ത്തി​യ നാ​ട്ടു​കാ​രു​മാ​ സം​ഘ​ര്‍​ഷാ​വ​സ്ഥ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് ഇന്നലെ വൈ​കു​ന്നേ​രം എം​ഐ​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ളെ നാ​ട്ടു​കാ​ര്‍ ലൈ​നാ​യി നി​ന്ന് ബ​സി​ല്‍ ക​യ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വി​ദ്യാ​ർ​ഥിക​ളും നാ​ട്ടു​കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ന​ട​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് നാ​ദാ​പു​രം എ​സ്ഐ എ​ൻ. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തി വി​ര​ട്ടി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.