പു​തി​യ ത​ല​മു​റ പ​ഴ​യകാ​ല നേ​താ​ക്ക​ളു​ടെ അ​ർ​പ്പ​ണ​ബോ​ധം ഏ​റ്റെ​ടു​ക്കണം: കെ. ​മു​ര​ളി​ധ​ര​ൻ എം​പി
Tuesday, November 12, 2019 12:26 AM IST
കു​റ്റ്യാ​ടി: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ശ​ക്ത​മാ​യി നി​ല​കൊ​ണ്ട​വ​രാ​യി​രു​ന്നു​വെ​ന്ന് കെ. ​മു​ര​ളി​ധ​ര​ൻ എം​പി.
ആ ​അ​ർ​പ്പ​ണ​ബോ​ധം പു​തു ത​ല​മു​റ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. കു​റ്റ്യാ​ടി, നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ത​ല മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും സ​ഹ​കാ​രി​യു​മാ​യി​രു​ന്ന പി. ​ബാ​ല​കൃ​ഷ്ണ കു​റു​പ്പി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​റ്റ്യാ​ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ര​ക്കാ​ട്ടേ​രി ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ സ​മി​തി അം​ഗം വി.​എം. ച​ന്ദ്ര​ൻ, ഡി​സി​സി ജ​ന. സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, അ​മ്മാ​ര​പ്പ​ള്ളി കു​ഞ്ഞി ശ​ങ്ക​ര​ൻ, സി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന: സെ​ക്ര​ട്ട​റി കെ.​പി. അ​ബ്ദു​ൾ മ​ജീ​ദ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ട​ക​ര പാ​ർ​ലി​മെ​ന്‍റ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജേ​ഷ് ഊ​ര​ത്ത്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ജെ. സ​ജീ​വ് കു​മാ​ർ, പി.​പി. ആ​ലി​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.