ര​ക്ത​ദാ​ന സ​മ്മ​ത​പ​ത്ര​വു​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍
Tuesday, November 12, 2019 12:26 AM IST
പേ​രാ​മ്പ്ര: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ പ​ത്താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​നം മ​ഹാ​ദാ​നം പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്കു​മ്പാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ ര​ക്ത​ദാ​ന സ​മ്മ​ത​പ​ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് 2600 പ​രം വ്യ​ക്തി​ക​ളി​ല്‍ നി​ന്നു​മാ​ണ് സ​മ്മ​ത പ​ത്രം ശേ​ഖ​രി​ച്ച​ത്.
സ​മ്മ​ത​പ​ത്ര​ങ്ങ​ള്‍ പേ​രാ​മ്പ്ര സ്റ്റേ​ഷ​ന്‍ പി​ആ​ര്‍​ഒ എ.​ടി. ര​തീ​ഷ് ഡെ​പ്യൂ​ട്ടി എ​ച്ച്എം റീ​ന ഭാ​സ്‌​ക​റി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ല്‍ കെ.​പി. മു​ര​ളി​കൃ​ഷ്ണ​ദാ​സ്, കെ.​എ​സ്. ഹേ​മ​ല​ത, വി.​പി. ദീ​പ, സി​മ്പി​ന്‍ ശി​വ​ദാ​സ്, ഷി​ജി ബാ​ബു, ഇ.​കെ. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​നു​ബ​ന്ധ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ ​എം അ​ബ്ദു​ള്ള വി​ത​ര​ണം ചെ​യ്തു.