പു​റ​മേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ർ​ഷം: ര​ണ്ട് വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​രി​ക്ക്
Saturday, November 16, 2019 12:36 AM IST
നാ​ദാ​പു​രം: പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥിക​ളു​ടെ മ​ർ​ദന​മേ​റ്റ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥിക്ക് പ​രി​ക്ക്. സം​ഘ​ർ​ഷ​ത്തി​നി​ടെ ക്ലാ​സ് റൂ​മി​ലെ ബെ​ഞ്ച് വീ​ണ് വി​ദ്യാ​ർ​ഥിനി​ക്കും പ​രി​ക്കേ​റ്റു. ആ​ല​ച്ചേ​രി താ​ഴ​ക്കു​നി സ​ഹ​ദ് എ​ട​ച്ചേ​രി (16 ) നാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥിക​ളു​ടെ മ​ർ​ദന​മേ​റ്റ​ത്.
വെ​ള്ളൂ​രി​ലെ വ​ട​ക്കും ക​രേ​മ്മ​ൽ ശ്രീ​ല​ക്ഷ്മി (16)യെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ​ത്. പ്ല​സ് വ​ൺ കോ​മേ​ഴ്സ് വി​ദ്യാ​ർ​ഥിക​ളാ​ണ് ഇ​രു​വ​രും.
ര​ണ്ട് പേ​ർക്കും നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് പ്ല​സ് ടു ​ക്ലാ​സി​ലെ മു​പ്പ​തോ​ളംവി​ദ്യാ​ർ​ഥിക​ൾ പ്ല​സ് വ​ൺ ക്ലാ​സി​ലെ​ത്തി വി​ദ്യാ​ർ​ഥിക​ളെ മ​ർ​ദി​ച്ച​ത്. അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ഹ​ദി​ന്‍റെ ത​ല​യ്ക്ക് അ​ടി​യേ​റ്റ​ത്. നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂം ​പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.