പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് മ​രി​ച്ചു
Saturday, November 16, 2019 10:16 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഡ്യൂ​ട്ടി​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. എ​ര​വ​ട്ടൂ​രി​ലെ ചെ​റി​യാ​ണ്ടി ഗം​ഗാ​ധ​ര​ന്‍ നാ​യ​രു​ടെ മ​ക​ന്‍ ബി​ജു (32) ആ​ണ് മ​രി​ച്ച​ത്.

എം​എ​സ്പി ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. അ​മ്മ: വി​മ​ല. ഭാ​ര്യ: ശ​ശി​ദ (കു​ന്ന​ക്കൊ​ടി). മ​ക​ള്‍: ല​ക്ഷ്മി പാ​ര്‍​വ്വ​തി. സ​ഹോ​ദ​ര​ന്‍: ബൈ​ജു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ രാ​ത്രി എ​ര​വ​ട്ടൂ​രി​ലെ സ്വ​വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​ന്നു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.