കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജിൽ ‘കോ​മ​ൺ​പൂ​ൾ' തു​ട​ങ്ങാ​നാ​യി​ല്ല
Sunday, November 17, 2019 12:43 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ തി​ര​ക്ക് കൂ​ടു​ന്നു. ദി​നം പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ന്ന​ത്. രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യം അ​നു​ദി​നം കൂ​ടി വ​രു​മ്പോ​ൾ മി​ക്ക വാ​ർ​ഡു​ക​ളി​ലും രോ​ഗി​ക​ൾ​ക്ക് കി​ട​ക്കാ​നി​ട​മി​ല്ലെ​ന്നാ​യി​രി​ക്കു​ക​യാ​ണ്. വാ​ർ​ഡി​നു പു​റ​ത്ത് വ​രാ​ന്ത​യി​ൽ നി​ല​ത്ത് വി​രി​ച്ചു കി​ട​ക്കേ​ണ്ടി വ​രി​ക​യാ​ണ് പ​ല​ർ​ക്കും.

എ​ല്ലു പൊ​ട്ടി​യ​വ​രെ​യും മ​റ്റും നി​ല​ത്ത് കി​ട​ത്താ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ, സ്ഥ​ല​ക്കു​റ​വ് കാ​ര​ണം ക​ട്ടി​ൽ കി​ട്ടാ​ത്ത​വ​ർ​ക്ക് വ​രാ​ന്ത​യി​ലെ നി​ലം ത​ന്നെ ശ​ര​ണം. മെ​ഡി​സി​ൻ വാ​ർ​ഡി​ലേ​ക്കും മ​റ്റും നീ​ളു​ന്ന വ​രാ​ന്ത​യി​ലെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി രോ​ഗി​ക​ൾ പാ​യ വി​രി​ച്ചു കി​ട​ക്കു​ക​യാ​ണി​പ്പോ​ൾ. ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ രോ​ഗി​ക​ൾ പോ​ലു​മു​ണ്ട് ഇ​ക്കൂ​ട്ട​ത്തി​ൽ.

രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും സ​ന്ദ​ർ​ശ​ക​രും ഇ​തി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ പൊ​ടി​യ​ടി​ച്ച് അ​ണു​ബാ​ധ​യേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത ഉണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രിക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്ന് റ​ഫ​ർ ചെ​യ്യു​ന്ന കേ​സു​ക​ളാ​ണ് കൂ​ടു​ത​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത്. രോ​ഗി​ക​ളു​ടെ തി​ര​ക്ക് നാ​ൾ​ക്കു നാ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ഹാ​ര​മാ​യി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന് പു​റ​ത്ത് മ​റ്റു വാ​ർ​ഡു​ക​ളി​ലെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ 'കോ​മ​ൺ​പൂ​ൾ സി​സ്റ്റം' ആ​വി​ഷ്‌​ക​രി​ച്ച​ത്. എ​ന്നാ​ൽ ഇ​തു​വ​രെ ഈ ​ബ​ദ​ൽ സം​വി​ധാ​നം തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല.
പ​നി ബാ​ധി​ച്ച​വ​ര​ട​ക്കം നി​ല​ത്തു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡി​സി​ൻ വാ​ർ​ഡു​ക​ളി​ൽ പ്ര​ശ​നം പ​രി​ഹ​രി​ക്കാ​ൻ കോ​മ​ൺ​പൂ​ൾ സി​സ്റ്റം ഒ​രു​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

തി​ര​ക്കു പൊ​തു​വെ കു​റ​ഞ്ഞ നേ​ത്ര​രോ​ഗ വി​ഭാ​ഗം, മ​നോ​രോ​ഗ വി​ഭാ​ഗം വാ​ർ​ഡു​ക​ളാ​ണ് കോ​മ​ൺ​പൂ​ളു​ക​ളാ​ക്കി മാ​റ്റു​ന്ന​ത്. പ​നി​യും മ​റ്റു അ​സു​ഖ​ങ്ങ​ളും ബാ​ധി​ച്ച​വ​രെ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​ക്കി​ട​ത്തു​ക​യാ​ണ് ചെ​യ്യു​ക. നേ​ത്ര​രോ​ഗ വാ​ർ​ഡി​ൽ 72 ക​ട്ടി​ലും മ​നോ​രോ​ഗ വാ​ർ​ഡി​ൽ 60 ക​ട്ടി​ലു​മാ​ണു​ള്ള​ത്. ഇ​തി​ൽ നേ​ത്ര​രോ​ഗ വാ​ർ​ഡി​ൽ ഒ​ഴി​വു​ള്ള ക​ട്ടി​ലു​ക​ളി​ലും മ​നോ​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടു വാ​ർ​ഡ് പൂ​ർ​ണ​മാ​യും മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള രോ​ഗി​ക​ളെ പ്റ​വേ​ശി​പ്പി​ക്കാം. ഒ​രേ സ​മ​യ​ത്ത് പ​നി ബാ​ധി​ച്ചും മ​റ്റും കു​റേ​യേ​റെ രോ​ഗി​ക​ൾ എ​ത്തു​മ്പോ​ൾ സ്ഥ​ല​ക്കു​റ​വ് വ​ലി​യ പ്ര​ശ്ന​മാ​യി മാ​റു​ക​യാ​ണെ​ന്നും പ​രി​ഗ​ണ​ന കി​ട്ടേ​ണ്ട രോ​ഗി​ക​ൾ​ക്ക് കി​ട​ക്ക ല​ഭ്യ​മാ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടു​മാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീക​ര​ണം