മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​വീ​ക​രി​ച്ച അ​ടു​ക്ക​ള തു​റ​ന്നി​ല്ല; രോഗികൾ ദുരിതത്തിൽ
Monday, November 18, 2019 12:06 AM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജ്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​വീ​ക​രി​ച്ച അ​ടു​ക്ക​ള തു​റ​ക്കാത്തനിനാൽ രോ​ഗി​ക​ള്‍​ ദുരിതത്തിൽ. വി​ശ​പ്പ് ര​ഹി​ത ന​ഗ​രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യി​രു​ന്ന ഭ​ക്ഷ​ണ​ത്തി​ല്‍ ച​ത്ത എ​ലി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് അ​ടു​ക്ക​ള പൂ​ട്ടി​യ​തോ​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൗ​ജ​ന്യ ചോ​റ് വി​ത​ര​ണം മു​ട​ങ്ങി​യ​തും ജി​ല്ലാ ജ​യി​ലി​ല്‍ നി​ന്ന് ച​പ്പാ​ത്തി​യും ക​റി​ക​ളും കൊ​ണ്ട് വ​ന്ന് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​യ​തും. ‌

ജി​ല്ലാ ജ​യി​ലി​ല്‍ നി​ന്നു കൊ​ണ്ടു വ​രു​ന്ന ഭ​ക്ഷ​ണ​ത്തി​നാ​യി പു​തി​യ അ​ടു​ക്ക​ള​യു​ടെ മു​ന്‍ വ​ശ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യു​മാ​ണ്.​

കാ​ത്ത് നി​ന്ന് മ​ടു​ത്ത് പ​ല​രും ഭ​ക്ഷ​ണ​ത്തി​നാ​യി പു​റ​ത്തേ​ക്കു പോ​കു​ന്ന​തും സ്ഥി​ര കാ​ഴ്ച​യാ​ണ്.ചോ​റി​ന് പ​ക​രം ഉ​ച്ച​നേ​ര​ത്ത് ച​പ്പാ​ത്തി തി​ന്ന് മ​ടു​ത്ത​പ്പോ​ള്‍ പ​ല​രും പ​ണം കൊ​ടു​ത്ത് പു​റ​ത്തു​ള്ള ക​ട​ക​ളി​ല്‍ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ തു​ട​ങ്ങി.

പു​റ​ത്തെ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നു വാ​ങ്ങു​ന്ന ഭ​ക്ഷ​ണ​ത്തി​ന് വി​ല​യേ​റി​യ​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍ മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യ്ക്കാ​യി നി​ല്‍​ക്കേ​ണ്ടി​വ​രു​ന്ന രോ​ഗി​ക​ളും മ​റ്റും വി​ല​ക്കു​റ​വു​ള്ള റോ​ഡ​രി​കി​ലെ ഭ​ക്ഷ​ണ​ത്തെ ആ​ശ്ര​യി​ക്കാ​നും തു​ട​ങ്ങി. ഉ​ച്ച​യ്ക്ക് അ​രി​ഭ​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന്‌​സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ന്‍ പു​തി​യ ക​രാ​റു​കാ​ര​നെ ചു​മ​ത​ല ഏ​ല്‍​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​ടു​ക്ക​ള ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ന​ട​ന്നി​ല്ല.പി​ന്നീ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ഞ്ച​ര ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി അ​ടു​ക്ക​ള​യു​ടെ പ​ണി ആ​രം​ഭി​ച്ചു.

ജൂ​ലാ​യ് പ​കു​തി​യോ​ടെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ങ്കി​ലും നീ​ണ്ടു​പോ​യി.​നി​ല​വി​ല്‍ ന​വീ​ക​രി​ച്ച പു​തി​യ അ​ടു​ക്ക​ള​യി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ന്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു പു​റ​മെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടി ചെ​യ്തു തീ​ര്‍​ക്കാ​നു​ള്ള​തി​നാ​ല്‍ ഇ​നി​യും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നാ​യി​ട്ടി​ല്ല.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്തെ ഹോ​ട്ട​ലു​ക​ളി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ഭ​ക്ഷ​ണം പ​രി​ശോ​ധി​ക്കാ​റി​ല്ല.