നാ​ദാ​പു​ര​ത്ത് വീ​ണ്ടും പൈ​പ്പ് പൊ​ട്ടി; ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​വി​ത​ര​ണം നി​ല​ച്ചു
Monday, November 18, 2019 12:06 AM IST
നാ​ദാ​പു​രം: ജ​ല അ​ഥോ​റി​റ്റി​യു​ടെ ശു​ദ്ധ ജ​ല വി​ത​ര​ണ പൈ​പ്പ് നാ​ദാ​പു​ര​ത്ത് വീ​ണ്ടും പൊ​ട്ടി തൂ​ണേ​രി, നാ​ദാ​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ ജ​ല​വി​ത​ര​ണം നി​ല​ച്ചു. കു​ന്നു​മ്മ​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പൈ​പ്പാ​ണ് സം​സ്ഥാ​ന പാ​ത​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന​ടു​ത്ത് ചേ​റ്റു​വെ​ട്ടി റോ​ഡ് ജം​ഗ്ഷ​നി​ല്‍ പൊ​ട്ടി​യ​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് തൂ​ണേ​രി, നാ​ദാ​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ ജ​ല വി​ത​ര​ണം നി​ല​ച്ചെ​ന്ന് മാ​ത്ര​മ​ല്ല റോ​ഡും ത​ക​ര്‍​ന്നു. ഒ​ഞ്ചി​യം ചോ​റോ​ട് പ​ദ്ധ​തി​ക്കാ​യി സ്ഥാ​പി​ച്ച ജ​ല​വി​ത​ര​ണ കു​ഴ​ലാ​ണി​ത്. കു​ന്നു​മ്മ​ല്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​തോ​ടെ ഈ ​പ​ദ്ധ​തി​യി​ലേ​ക്ക് നാ​ദാ​പു​രം, തൂ​ണേ​രി പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ട​ക്കി​ടെ ഈ ​പൈ​പ്പ് പൊ​ട്ടു​ന്ന​ത് ജ​ന​ത്തി​ന് ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച മു​മ്പ് നാ​ദാ​പു​ര​ത്തി​ന​ടു​ത്ത് ക​സ്തൂ​രി​ക്കു​ള​ത്ത് പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ര്‍​ന്നി​രു​ന്നു. തൂ​ണേ​രി​ക്കും, ക​ല്ലാ​ച്ചി​ക്കു​മി​ട​യി​ലാ​ണ് തു​ട​ര്‍​ച്ച​യാ​യി പൈ​പ്പ് ത​ക​രു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പേ സ്ഥാ​പി​ച്ച എ​സി (സി​മ​ന്‍റ്) പൈ​പ്പാ​ണി​ത്. പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​തെ ഇ​ത് പ​രി​ഹ​രി​ക്കാ​നാ​വി​ല്ല. പൈ​പ്പ് മാ​റ്റാ​ന്‍ ജ​ല അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പൊ​തു മ​രാ​മ​ത്ത് സം​സ്ഥാ​ന പാ​ത വി​ഭാ​ഗ​ത്തി​ന്റെ അ​നു​മ​തി ല​ഭി​ച്ചാ​ലേ പ​ണി തു​ട​ങ്ങാ​നാ​കൂ.